കെ-ടെറ്റ് വിജയികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന | Updates: 19-12-205

- കെ-ടെറ്റ് വിജയികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന
മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയിലെ സ്‌കൂളുകളില്‍ കെ ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഡിസംബര്‍ 22, 23 തീയതികളില്‍ രാവിലെ 10.30 മുതല്‍ 4.30 വരെ മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. രണ്ട്, മൂന്ന് കാറ്റഗറിക്ക് ഡിസംബര്‍ 22 നും ഒന്ന്, നാല് കാറ്റഗറിക്ക് ഡിസംബര്‍ 23 നുമാണ് പരിശോധന. യോഗ്യത സംബന്ധിച്ച അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0479 2302206.
കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ 22, 23 തീയതികളില്‍
ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ ജൂണ്‍ 2025 കെ ടെറ്റ് പരീക്ഷയില്‍ വിജയികളായ പരീക്ഷാർഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ഡിസംബര്‍ 22, 23 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ ആലപ്പുഴ ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കും. ഈ തീയതിക്ക് ശേഷം ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ സൈറ്റ് ക്ലോസ് ചെയ്യും. വിജയികള്‍ അവരുടെ ഒറിജിനല്‍ ഹാള്‍ടിക്കറ്റ്, ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്, റിസള്‍ട്ടിന്റെ പകര്‍പ്പ്, എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും അസ്സലും പകര്‍പ്പും, മാര്‍ക്ക് ആനുകൂല്യം ലഭിച്ചവര്‍ ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകര്‍പ്പും (നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും) വെരിഫിക്കേഷന്‍ സമയത്തു ഹാജരാക്കേണ്ടതാണ് എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

ഇപ്പോൾ ഓഫറിൽ വാങ്ങാം | Click Here
December 19, 2025, 10:02 am
