☎ ഹലോ ഇത് കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റിൽ നിന്നാണ് വിളിക്കുന്നത് ‼ - തട്ടിപ്പിൻ്റെ പുതിയ രൂപം

☎ ഹലോ ഇത് കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റിൽ നിന്നാണ് വിളിക്കുന്നത് ‼ - തട്ടിപ്പിൻ്റെ പുതിയ രൂപം

ഓൺലൈൻ തട്ടിപ്പുകാർ ഇപ്പോൾ ഏതു രൂപത്തിൽ വരുമെന്ന് നമുക്ക് പറയാൻ സാധിക്കില്ല. ഓരോ ദിവസവും തട്ടിപ്പിൻ്റെ രൂപവും, ഭാവവും മാറുകയാണ്. എന്തായാലും അവരുടെ ലക്ഷ്യം ഒന്നുതന്നെ, നമ്മുടെ പണം തട്ടിയെടുക്കുക. ജാഗ്രത പാലിക്കുക മാത്രമാണ് നമുക്ക് മുൻപിലുള്ള വഴി. ഓൺലൈൻ തട്ടിപ്പിൻ്റെ ഏറ്റവും പുതിയ രൂപമാണ് മയക്കുമരുന്ന് പാഴ്സൽ.


☎ നിങ്ങളുടെ പേരിൽ ഒരു പാഴ്സൽ MDMA എത്തിയിരിക്കുന്നു ðŸ˜¨ കഴിഞ്ഞ ദിവസം ഇതുപോലെ ഒരു കോൾ എന്നെ തേടിയെത്തി. ഭാഗ്യം കൊണ്ടു മാത്രമാണ് തട്ടിപ്പുകാരുടെ വലയിൽ നിന്നും രക്ഷപ്പെട്ടത്.


വാർത്തകളിലും മറ്റും ഓരോ ദിവസവും പുതിയ പുതിയ തട്ടിപ്പുകൾ നമ്മൾ കാണുന്നുണ്ട്. എങ്കിലും ഇതൊന്നും കാര്യമാക്കാതെ പലരും തട്ടിപ്പുകാരുടെ വലയിൽ വീഴുകയാണ്. ദിനംപ്രതി പുതിയ തന്ത്രങ്ങൾ പരീക്ഷിക്കുകയാണ് തട്ടിപ്പുകാർ. അതിനാൽ തന്നെ ഈ വിഷയത്തിൽ നാം നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടുമ്പോഴും, പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും വരുന്ന കോളുകൾ അറ്റൻഡ് ചെയ്യുമ്പോഴും നാം കരുതൽ ഉള്ളവരാകണം


OPT പോലുള്ള സംവിധാനങ്ങൾ ബാങ്കുകളും മറ്റും ഏർപ്പെടുത്തിയിരിക്കുന്നത് നമ്മുടെ സുരക്ഷയ്ക്കാണ്. ഒരു കാരണവശാലും OTP ചോദിച്ച്  പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾക്ക് മുൻപിൽ വീണു പോകരുത്. അതുപോലെ നിയമപാലകരുടെ പേരിൽ ആരെങ്കിലും നമ്മെ ഫോൺ വിളിച്ചാൽ അതിൻ്റെ ആധികാരികത ഉറപ്പുവരുത്തിക്കൊണ്ട് മാത്രം മുന്നോട്ടു നീങ്ങുക. 


മയക്കുമരുന്ന് അടങ്ങിയ പാഴ്സൽ നിങ്ങളുടെ പേരിൽ വന്നിരിക്കുന്നു എന്ന ഫോൺ സന്ദേശം വന്നപ്പോൾ ആദ്യമൊന്ന് പതറിയെങ്കിലും അവരുടെ തട്ടിപ്പിൽ നിന്ന് രക്ഷപെടാൻ സാധിച്ചത് ജാഗ്രത പുലർത്തിയത് ഒന്നുകൊണ്ട് മാത്രമാണ്. നമ്മുടെ സുഹൃത്തുക്കളുടെ പേരിലും മറ്റും സാമൂഹിക മാധ്യമങ്ങളിലൂടെ പണം കടംചോദിക്കുന്ന രീതിയിലുള്ള തട്ടിപ്പുകാരും രംഗത്തുണ്ട്.


ഇൻ്റർനെറ്റിൽ വലിയ പരിജ്ജ്ഞാനം ഇല്ലാത്ത  മുതിർന്ന പൗരന്മാരെയാണ് പല തട്ടിപ്പുകാരും കൂടുതലായി ഉന്നം വയ്ക്കുന്നത്. അതിനാൽ ഇക്കൂട്ടർ കൂടുതൽ ശ്രദ്ധിക്കുകയും എന്തെങ്കിലും സംശയം തോന്നിയാൽ കുടുംബത്തിലെ മറ്റുള്ളവരോട് പങ്കുവയ്ക്കുകയും ചെയ്യണം. സോഷ്യൽ മീഡിയയിലും മറ്റും കാണുന്ന എല്ലാത്തിനേയും കണ്ണടച്ച് വിശ്വസിക്കരുത്. പരിചമില്ലാത്തവരുടെ മെസ്സേജ് റിക്വസ്റ്റ് വരുമ്പോൾ ജാഗ്രതയോടെ മാത്രം സമീപിക്കുക. അനാവശ്യമായ ബന്ധങ്ങൾ കഴിവതും ഒഴിവാക്കുക.

എന്തെങ്കിലും സംശയം തോന്നിയാൽ ഭയപ്പെടാതെ അറിവിലുള്ളവരോട് പങ്കുവയ്ക്കണം. പലരും അപമാനം ഭയന്ന് തട്ടിപ്പുകാരുടെ ഭീഷണിക്ക് മുൻപിൽ പതറി പണം നൽകാറുണ്ട്. ഓർക്കുക ജാഗ്രത പാലിക്കുക എന്നത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്.

എൻ്റെ അനുഭവം നിങ്ങൾക്ക് ഒരു സഹായകമാകും.

ഇങ്ങനെയൊരു ഫോൺകോൾ നാളെ നിങ്ങൾക്കും വരാം. ജാഗ്രതൈ

Click to Watch Video


Share