K-TET : കാത്തിരുന്ന നോട്ടിഫിക്കേഷൻ എത്തി

K-TET : കാത്തിരുന്ന നോട്ടിഫിക്കേഷൻ എത്തി

K-TET നവംബർ 2024 നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപക യോഗ്യത നിർണ്ണയ പരീക്ഷയുടെ (കെ-ടെറ്റ്) പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വെബ്പോർട്ടൽ വഴി നവംബർ 11 മുതൽ 20 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. Category 1, Category 2, Category 3 , Category 4 എന്നിങ്ങനെ ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം,  ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങൾ എന്നിവ വെബ് സൈറ്റിൽ ലഭ്യമാണ്.

ഓരോ വിഭാഗത്തിലും അപേക്ഷാ ഫീസ് ₹500 ആയിരിക്കും. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിനും, ഭിന്നശേഷിയുള്ളവർക്കും ₹250 ആയിരിക്കും ഫീസ്. ഓൺലൈനായി മാത്രമേ അപേക്ഷ നൽകുവാൻ സാധിക്കൂ. പരീക്ഷ 2025 ജനുവരി 18, 19 തീയതികളിൽ നടക്കും. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ ലഭിക്കും.

വെബ്സൈറ്റുകൾ:

https:///ktet.kerala.gov.in , https://pareekshabhavan.kerala.gov.in 

അവസാന തീയതി: 2024 നവംബർ 20.



Share