സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ: Apply Now

സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ: Apply Now

ഇപ്പോൾ ഓഫറിൽ വാങ്ങാം | Click Here

സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ: Apply Now

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. യോഗദര്‍ശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളത്. പൊതു അവധി ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന സമ്പര്‍ക്ക (പ്രായോഗിക പരിശീലനം) ക്ലാസുകള്‍, ഓരോ വിഷയത്തിലും തയ്യാറാക്കിയിട്ടുള്ള സ്വയം പഠന സഹായികള്‍ നേരിട്ടും ഓണ്‍ലൈനിലുമായി നടക്കുന്ന തിയറി ക്ലാസ്സുകള്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് യോഗ പഠനം ക്രമീകരിക്കുന്നത്.
എഴുത്തു പരീക്ഷകള്‍ അസൈന്‍മെന്റുകള്‍. പ്രോജക്ട്, പ്രാക്ടിക്കല്‍ പരീക്ഷകള്‍ എന്നീ മാര്‍ഗങ്ങളിലൂടെയാണ് പ്രോഗ്രാമിന്റെ മൂല്യനിര്‍ണ്ണയം. പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് 70 ശതമാനം ഹാജര്‍ ഉറപ്പുവരുത്തണം. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസ്സ് അഥവാ തത്തുല്യ യോഗ്യതയാണ്. അപേക്ഷകര്‍ 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് +2 യോഗ്യതയുള്ള പക്ഷം യോഗ ഡിപ്ലോമ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം ലാറ്ററല്‍ എന്‍ട്രി വഴി ആറുമാസത്തെ പഠനം കൊണ്ട് പൂര്‍ത്തിയാക്കാം. https://app.srecc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 ഡിസംബര്‍ 31 ആണ്. വിശദവിവരങ്ങള്‍ www.srecc.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.


ഇപ്പോൾ ഓഫറിൽ വാങ്ങാം | Click Here


Share