ജേർണലിസം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണ്ണാവസരം

ജേർണലിസം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണ്ണാവസരം

ജേർണലിസം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണ്ണാവസരം

കെൽട്രോണിൽ അഡ്വാൻസ്ഡ് ജേണലിസം കോഴ്സ് പഠിക്കാൻ അവസരം. കെൽട്രോണിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം ആൻഡ് മീഡിയ സ്ട്രാറ്റജീസ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്രിന്റ്, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തുടങ്ങിയവയിൽ അധിഷ്‌ഠിതമായ ജേണലിസം പരിശീലനമാണ് കോഴ്സിന്റെ പ്രത്യേകത.

ആങ്കറിംഗ്, വാർത്താ അവതരണം, വാർത്താ റിപ്പോർട്ടിങ്, എഡിറ്റോറിയൽ പ്രാക്ടീസ്, പി.ആർ, അഡ്വെർടൈസിങ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലും പരിശീലനം നൽകും.

വിവിധ മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്‌മെൻറ് സപ്പോർട്ട് എന്നിവയ്ക്കുള്ള അവസരവും കോഴ്സിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി പൂർത്തിയാക്കിയവർക്ക് നവംബർ 18 വരെ അപേക്ഷിക്കാം. പ്രായപരിധി ഇല്ല. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കേന്ദ്രങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്.

ഫോൺ: 954495 8182, തിരുവനന്തപുരം: 0471 2325154



Share