ഇന്നത്തെ ജോലി ഒഴിവുകൾ | 14-11-2024

ഇന്നത്തെ ജോലി ഒഴിവുകൾ | 14-11-2024
  • പ്രോജക്ട് അസിസ്റ്റന്റ് 

വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര  മത്സ്യ ഗവേഷണ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: www.cmfri.org.in, 0471 2480224.

  • അധ്യാപക ഒഴിവ്

കണ്ണൂർ à´—à´µ.ആയുർവേദ കോളേജിലെ സംഹിത സംസ്‌കൃത സിദ്ധാന്ത വകുപ്പിൽ ഒഴിവുള്ള സംസ്‌കൃത (ന്യായം) അധ്യാപക തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അസി. പ്രൊഫസറായി നിയമനം നടത്തുന്നതിന് നവംബർ 22ന് രാവിലെ 11 ന് പരിയാരം കണ്ണൂർ à´—à´µ. ആയുർവേദ കോളേജിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. നിലവിലെ യുജിസി റെഗുലേഷൻ പ്രകാരം അസി. പ്രൊഫസറായി നിയമനം നേടാനുള്ള യോഗ്യതകൾ ഉണ്ടാകണം. നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ പിജി നേടിയ അപേക്ഷകരെ പരിഗണിക്കും. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.  ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡാറ്റയും സഹിതം ഹാജരാണം. ഫോൺ: 0497 2800167


  • സൂപ്പർവൈസർ 

എരുമേലി കൊരട്ടി പാലത്തിന് സമീപം കോട്ടയം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള എരുമേലി പിൽഗ്രിം അമിനിറ്റി സെന്ററിൽ സൂപ്പർവൈസറുടെ ഒഴിവിലേയ്ക്ക് താല്ക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. യോഗ്യത: ബിരുദം, രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. 35 വയസ് പൂർത്തിയാവരുത്. അപേക്ഷ ഡിറ്റിപിസി ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ നവംബർ 15ന് വൈകിട്ട് അഞ്ചു വരെ നൽകാം. വിശദവിവരത്തിന് ഡിറ്റിപിസി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0481-2560479.


  • à´’.പി കൗണ്ടർ സ്റ്റാഫ്

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരു ഒ.പി കൗണ്ടർ സ്റ്റാഫിന്റെ താത്ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. നവംബർ 22 രാവിലെ 10.30ന് ജില്ലാ പഞ്ചായത്തിൽ വെച്ചാണ് അഭിമുഖം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണെന്ന് സൂപ്രണ്ട് അറിയിച്ചു.


  • ഫുട്ബോൾ കോച്ച് നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിലുളള ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ 2024-25 അധ്യയന വർഷം നിലവിൽ ഒഴിവുളള ഫുട്‌ബോൾ കോച്ച് തസ്തികയിലേയ്ക്ക് എൻഐഎസ് ഡിപ്ലോമ, എൻഐഎസ് സർട്ടിഫിക്കറ്റ്, ഫിസിക്കൽ എഡ്യുക്കേഷനിൽ ഡിഗ്രി, ഫുട്‌ബോൾ സ്‌പെഷ്യലൈസേഷൻ, എഐഎഫ്എഫ് കോച്ചിംഗ് ലൈസൻസ് എന്നീ അടിസ്ഥാന യോഗ്യതയുളള ഉദ്ദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി നവംബർ 18 തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക്-ഇൻ- ഇന്റർവ്യൂ നടത്തും. ഉദ്ദ്യോഗാർത്ഥികൾ ആവശ്യമായ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുമായി തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകേണ്ടതാണ്.


  • അധ്യാപകനിയമനം

മലപ്പുറം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ താല്‍ക്കാലികമായി ഒഴിവ് വന്ന എച്ച്.എസ്.ടി (അറബിക്), ജെ.എല്‍.ടി (അറബിക്), ജെ.എല്‍.ടി (ഉര്‍ദു) തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യതയുള്ളവര്‍ നവംബര്‍ 15 രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.







Share