പാർലമെന്ററി സ്റ്റഡീസ് പഠിക്കാം

പാർലമെന്ററി സ്റ്റഡീസ് പഠിക്കാം

പാർലമെന്ററി സ്റ്റഡീസ് പഠിക്കാം

കേരള നിയമസഭയുടെ കേരള ലെജസ്ലേറ്റീവ് അംസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ് 
    പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും സഭാനടപടിക്രമങ്ങളെയും സംബന്ധിച്ച് കേരള നിയമസഭയുടെ കേരള ലെജസ്ലേറ്റീവ് അംസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ് ന്റെ ഒന്നാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിലെ ബിരുദം അല്ലെങ്കിൽ തത്തുല്യം. ഉയർന്ന പ്രായപരിധി ഇല്ല. കോഴ്സിന്റെ പ്രോസ്പെക്ടസ് നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ഫീസ് 200 രൂപ. പൂരിപ്പിച്ച അപേക്ഷ ഡിസംബർ 20ന് മുമ്പായി നിശ്ചിത ഫീസ് ഒടുക്കിയ പേ-ഇൻ-സ്ലിപ്പ്/ഓൺലൈൻ ട്രാൻസ്ഫർ രസീത് സഹിതം ഓൺലൈനായി സമർപ്പിക്കണം.

    കൂടുതൽ വിവരങ്ങൾക്ക്: 0471 2512662/2453/2670

    വെബ്സൈറ്റ്: www.niyamasabha.org

    • പാർമെന്ററി സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ്

    പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും നടപടിക്രമങ്ങളെയും സംബന്ധിച്ച് കേരള നിയമസഭയുടെ കേരള ലജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി        സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) ഓൺലൈനായി നടത്തുന്ന ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി സ്റ്റഡീസിന്റെ ഒന്നാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി വിജയം. ഉയർന്ന പ്രായപരിധി ഇല്ല. പ്രോസ്പെക്ടസ് നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.  അപേക്ഷാ ഫീസില്ല. പൂരിപ്പിച്ച അപേക്ഷ ഡിസംബർ 20 ന് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.

    കൂടുതൽ വിവരങ്ങൾക്ക്: www.niyamasabha.org

    ഫോണ്‍: 0471-2512662/ 2453/ 2670, 9496551719.





    Share