കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ | GCI Admission 2025

കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ്  ഡിപ്ലോമ | GCI Admission 2025

കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ | GCI Admission 2025 

സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന രണ്ടു വർഷത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ്  ഡിപ്ലോമ കോഴ്‌സിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിനർഹത നേടിയിട്ടുള്ളവർക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സി / തത്തുല്യ പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ആകെ ഗ്രേഡ് പോയിന്റിനോടൊപ്പം ഇംഗ്ലീഷിനു ലഭിച്ച ഗ്രേഡ് പോയിന്റ് കൂടി ചേർത്ത് അന്തിമ ഗ്രേഡ് പോയിന്റ് കണക്കാക്കും. പ്ലസ് ടു, വി.എച്ച്.എസ്.ഇ / തത്തുല്യ പരീക്ഷ പാസ്സായവർക്ക് ശരാശരി ഗ്രേഡ് പോയിന്റിനോടൊപ്പം 1 ഗ്രേഡ് പോയിന്റ് അധികമായി നൽകും.

ഭിന്നശേഷിയുള്ളവർക്ക് 5 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പ്രത്യേക സംവരണമായി ഓരോ സ്ഥാപനത്തിലും ഒരു സീറ്റുവീതം യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ വിധവകൾക്കായി സംവരണം ചെയ്തിരിക്കുന്നു. എസ്.സി/എസ്.ടി, ഒഇസി, എസിഇബിസി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണവും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണവും ലഭിക്കും.

പൊതു വിഭാഗങ്ങൾക്ക് 100 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 50 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org/gci മുഖേന വൺ ടൈം രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കണം. വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കന്ന ലോഗിൻ വഴി  വിവിധ ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേയ്ക്ക് ഓപ്ഷൻ സമർപ്പിക്കാം.

വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസും കോഴ്‌സ് നടത്തപ്പെടുന്ന ഗവണ്മെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വിവരങ്ങളും അനുബന്ധങ്ങളും www.polyadmission.org/gci യിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ജൂൺ 30 വരെ അപേക്ഷിക്കാം.

വൺ ടൈം രജിസ്ട്രേഷൻ / ഓൺലൈൻ അപേക്ഷ സമർപ്പണം / ജി സി ഐ പ്രവേശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് എല്ലാ സ്ഥാപനങ്ങളിലെയും  ഹെൽപ്പ്ഡസ്‌കുകളിൽ ലഭ്യമാക്കിയിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടാം. നമ്പറുകൾ അഡ്മിഷൻ പോർട്ടലിലെ 'CONTACT US' ലിങ്കിൽ ലഭിക്കും.



Share