റെയിൽവേയിൽ ജോലി നേടാം; നിരവധി അവസരങ്ങൾ

രാജ്യത്തെ വിവിധ റയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡുകൾ നോൺ ടെക്നിക്കൽ പോപ്പുലർ - NTPC, വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 11558 ഒഴിവുകൾ ഉണ്ട്. കേരളത്തിൽ സതേൺ റയിൽവേ തിരുവനന്തപുരം RRBയുടെ കീഴിലും ഒഴിവുകൾ ഉണ്ട്.
അണ്ടർ ഗ്രാജ്വേറ്റ് വിഭാഗത്തിൽ
Commercial Cum Ticket Clerk,
Junior Clerk Cum
Typist,
Trains Clerk
എന്നീ തസ്തികകളിലേക്ക് തിരുവനന്തപുരം RRBയുടെ കീഴിൽ അവസരം ഉണ്ട്. കൂടാതെ മറ്റ് വിവിധ RRBകളിലായി ഗ്രാജ്വേറ്റ് വിഭാഗത്തിൽ വിവിധ തസ്തികകളിൽ അവസരം ഉണ്ട്. കൂടുതൽ വിവരങ്ങൾക്കും, അപേക്ഷ നൽകുവാനും https://www.rrbthiruvananthapuram.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
September 26, 2024, 9:05 pm
Share