ഇന്നത്തെ ജോലി ഒഴിവുകള്‍ | 05-12-2024

- ഡ്രൈവര്‍
- അധ്യാപക ഒഴിവ്
- അധ്യാപക ഒഴിവ്
- അസിസ്റ്റന്റ് എഞ്ചിനീയര്‍
- ടെലികോളര്‍
- പ്രോജക്ട് അസോസിയേറ്റ്
കാസര്‍ഗോഡ് കാറഡുക്ക ഗ്രാമപഞ്ചായത്ത് സ്നേഹ ബഡ്സ് സ്‌കൂളിലേക്ക് താല്‍ക്കാലിക ഡ്രൈവര്‍ നിയമനം നടത്തുന്നു. പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15 ന് വൈകുന്നേരം അഞ്ച്.
ഫോണ്‍- 9496049725.
കാസര്‍കോട് ഗവ. കോളേജില്‍ ഫിസിക്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത 55% മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദവും നെറ്റും. നെറ്റ് യോഗ്യരായവരുടെ അഭാവത്തില്‍ 55% മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. കൂടിക്കാഴ്ച്ച ഡിസംബര്‍ ഒമ്പതിന് ഉച്ചയ്ക്ക് 1.30 ന് നടക്കും.
ഫോണ്‍- 04994 256027.
മലപ്പുറം താനൂര്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (സീനിയര്‍) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 9ന് രാവിലെ 11ന് ഇന്റര്‍വ്യൂവിന് ഓഫീസില്‍ എത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0494 2443141
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അസിസ്റ്റന്റ് എഞ്ചിനീയറുടെ കരാര്‍ നിയമനത്തിനായി സര്‍ക്കാര്‍/ കേന്ദ്ര സര്‍ക്കാര്‍ / പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച എഞ്ചിനീയര്‍മാരില്‍ നിന്നും ജില്ല പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അപേക്ഷ ക്ഷണിച്ചു.അര്‍ഹരായവര്‍ അപേക്ഷയോടൊപ്പം പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡറിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം ഡിസംബര്‍ 7-ന് വൈകീട്ട് 5ന് മുമ്പായി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍, ജില്ലാ പഞ്ചായത്ത് എഞ്ചിനിയറിംഗ് വിഭാഗം, ജില്ലാ പഞ്ചായത്ത്, പാലക്കാട് 678001 എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരം അപേക്ഷ ലഭ്യമാക്കേണ്ടതാണ്.പി.എസ്.സി. മുഖേന സ്ഥിരം നിയമനം നടത്തുന്നത് വരെ സര്‍ക്കാര്‍ വ്യവസ്ഥകള്‍ പാലിച്ച് ഏകീകൃത തുകയ്ക്ക് ജോലി ചെയ്യാന്‍ തയ്യാറുളള എഞ്ചിനീയര്‍മാരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.
കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ,ജി ടെക് മീനാക്ഷിപുരം,കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ സഹകരണത്തോടെ,കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.ഡി.ബി ബാങ്കിന്റെ ടെലികോളര്‍ ഒഴിവിലേക്കുള്ള അഭിമുഖം മീനാക്ഷിപുരം ജി-ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷനില്‍ ഡിസംബര്‍ ഏഴിന് രാവിലെ 10 മണിക്ക് നടക്കുമെന്ന് ജില്ല പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ബിരുദമാണ് യോഗ്യത.ശമ്പളം 25000(15000+10000 ഇന്‍സെന്റീവ്)ഫോണ്‍: 6238312497.
തിരുവനന്തപുരം കോളേജ് ഓഫ് എനജിനിയറിങ്ങിലെ സെന്റർ ഫോർ ഡെവലപ്മെന്റിനു കീഴിൽ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോഡാറ്റ csd.cet.2023@gmail.com ഇമെയിൽ ഐഡിയിലേക്ക് ഡിസംബർ 7 ന് മുൻപായി ഇ-മെയിൽ ചെയ്യണം. അപേക്ഷകരിൽ നിശ്ചിത യോഗ്യതയുള്ളവർക്കായി അഭിമുഖ പരീക്ഷ
നടത്തും. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബി.ടെക് അല്ലെങ്കിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ഗവേഷണ പ്രവർത്തനങ്ങളിലുള്ള പ്രവൃത്തിപരിചയവും അഭിലഷണീയം.