ഇന്നത്തെ ജോലിഒഴിവുകള്‍ | 02-12-2024

ഇന്നത്തെ ജോലിഒഴിവുകള്‍  | 02-12-2024
  • അസിസ്റ്റന്റ് പ്രൊഫസര്‍

തൃശ്ശൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംങ് വിഭാഗത്തില്‍ ജിയോളജി തസ്തികയില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് താല്‍ക്കാലിക ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 6 ന് നടക്കുന്ന പരീക്ഷ/ കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.gecter.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

  • ടീച്ചിംഗ് അസിസ്റ്റൻ്റ് 

തൃശ്ശൂർ ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ടീച്ചിംഗ് അസിസ്റ്റൻ്റ് തസ്തികയിൽ (ഓപ്പൺ വിഭാഗം) 1750 രൂപ ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്.ഒബ്സ്ട്രെട്രിക്സ് ആൻ്റ് ഗൈനക്കോളജി ക്ലിനിക്കൽ മെഡിസിൻ (വെറ്ററിനറി )യിൽ55% മാർക്കോടെ ബിരുദാനന്തരബിരുദവും പി എച്ച്ഡി / നെറ്റ് തതുല്യയോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 5 ന്  മുൻപായി നേരിട്ട് ഹാജരാകണം.


  • വെറ്ററിനറി ബിരുദധാരികള്‍ക്ക് അവസരം

മൃഗസംരക്ഷണ വകുപ്പ് കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂർ, എടക്കാട്, പേരാവൂർ, പയ്യന്നൂർ, കല്ല്യാശ്ശേരി ബ്ലോക്കുകളിൽ വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് 90 ദിവസത്തേക്ക് വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു. താൽപര്യമുള്ളവർ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെ വി സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഡിസംബർ രണ്ടിന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 0497-2700267.


  • സീനിയര്‍ റസിഡന്റ് 

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് ഡിസംബർ 10 ന് രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. താൽപര്യമുള്ളവർ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ  സഹിതം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അഭിമുഖം. വിശദവിവരങ്ങൾ: 0471 2528855, 2528055.


  • കൗൺസിലർ

ജയിൽ വകുപ്പിൽ നാല് കൗൺസിലർമാരെ പ്രതിമാസ വേതന വ്യവസ്ഥയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്പെഷൽ സബ് ജയിൽ തിരുവനന്തപുരം, കൊട്ടാരക്കര, മാവേലിക്കര, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് നിയമനം. താൽപര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഡയറക്ടർ ജനറൽ, പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ്, ജയിലാസ്ഥാന കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം – 12 എന്ന വിലാസത്തിലോ, [email protected] എന്ന à´‡-മെയിൽ വിലാസത്തിലോ സമർപ്പിക്കണം. വിശദവിവരങ്ങൾ: www.keralaprisons.gov.in.


  • ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി ബി എസ് ഇ സ്കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് കരാർ / ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് തിരുവനന്തപുരം ജില്ലയിലെ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികവർഗ വിഭാഗത്തൽപ്പെട്ട ഉദ്യോഗാർഥികൾക്ക് മുൻഗണന. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ താമസിച്ചു ജോലി ചെയ്യുന്നതിന് സമ്മതമുള്ളവർക്ക് മാത്രം അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ ബയോഡാറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മാനേജർ ഇൻ ചാർജ്, ഡോ. അംബേദ്കർ വിദ്യാ നികേതൻ സി ബി എസ് ഇ സ്കൂൾ, ഞാറനീലി, ഇലഞ്ചിയം പി. ഒ., പാലോട്, തിരുവനന്തപുരം എന്ന വിലാസത്തിൽ ഡിസംബർ 6 ന് വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷിക്കണം. ഫോൺ: 9495243488.


  • ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ 

ആലപ്പുഴ à´—à´µ. à´Ÿà´¿.à´¡à´¿. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 15,000 രൂപ.  എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 2024 ഡിസംബര്‍ ഒന്നിന് 40 വയസ്സ് കവിയരുത്.  à´—à´µ. അംഗീകൃത ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും നേടിയവരായിരിക്കണം. ഡാറ്റ എന്‍ട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477 2282021.  


  • വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ 

എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയില്‍ വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ (ഒരു ഒഴിവ്)  തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, വുമണ്‍ സ്റ്റഡീസ്, ജെന്റര്‍ സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, മിഷനുകളിലോ, പ്രോജക്ടുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 23- 60. വേതനം 50,000 രൂപ (കണ്‍സോളിഡേറ്റ് പേ).

അപേക്ഷകര്‍ ബയോഡാറ്റ, മൊബൈല്‍ ഫോണ്‍ നമ്പര്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ 15 നകം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, എക്സൈസ് ഡിവിഷന്‍ ഓഫീസ്, ഡി- ബ്ലോക്ക്, സിവില്‍സ്റ്റേഷന്‍ (പോസ്റ്റ്), കോഴിക്കോട് - 673020 എന്ന വിലാസത്തില്‍ ലഭിക്കണം. അഭിമുഖ തീയ്യതി അപേക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അറിയിക്കും. നിയമന കാലയളവില്‍ കരാര്‍ വ്യവസ്ഥക്ക് പുറമേ യാതൊരുവിധ സര്‍ക്കാര്‍ സേവനവേതന ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുന്നതല്ല. ഫോണ്‍: 0495-2372937.


  • ഓപ്പറേറ്റര്‍

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ണൂർ ജില്ലാ കാര്യാലയത്തിലേയ്ക്ക് എൻഎഎംപി/എസ്എഎംപി ഓപ്പറേറ്റേഴ്‌സിനെ ഒരു വർഷത്തേക്ക് തിരഞ്ഞെടുക്കുന്നു. പ്രായ പരിധി 35 വയസ്സ്. സർക്കാർ അംഗീകൃത  പോളീടെക്നിക്കുകളിൽ നിന്നുള്ള ത്രിവത്സര മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേസൻ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകൾ, മുൻപരിചയത്തിന്റെ രേഖകൾ, ഫോട്ടോ എന്നിവ സഹിതം ഡിസംബർ 16 ന് രാവിലെ 11 ന് മലിനീകരണ നിയന്ത്രണ ബോർഡ്, കണ്ണൂർ ജില്ലാ കാര്യാലയത്തിൽ ഹാജരാകണം. ഫോൺ : 0497-2711621


  • മൾട്ടിപർപ്പസ് വർക്കർ

കണ്ണൂർ എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്‌പെൻസറിയിലേക്ക് മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ നിയമനം നടത്തുന്നു. ഡിസംബർ 10 ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ജനറൽ നഴ്‌സിംഗ്, ബിഎസ്‌സി നഴ്‌സിംഗ് കഴിഞ്ഞവർക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്സ്. ഫോൺ: 04902350475.


  • ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ 

കാസര്‍ഗോഡ്‌ അഡൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. യോഗ്യത പിജിഡിസിഎ/ഡിസിഎ,ഇംഗ്ലീഷ് മലയാളം ടൈപ്പിംഗ്. കൂടിക്കാഴ്ച ഡിസംബര്‍11 ന് രാവിലെ 11ന്. ഫോണ്‍-  04994 271266.








Share