ഇന്നത്തെ ജോലി ഒഴിവുകള്‍ | 04-12-2024

ഇന്നത്തെ ജോലി ഒഴിവുകള്‍ | 04-12-2024

ലാബ് ടെക്‌നീഷ്യന്‍ 

കോഴിക്കോട് à´—à´µ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴില്‍ അടുത്ത ഒരു വര്‍ഷം ഉണ്ടാകുന്ന ലാബ് ടെക്‌നീഷ്യന്‍മാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലിക  നിയമനത്തിനായി 825 രൂപ ദിവസക്കൂലി അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.  വിദ്യാഭ്യാസ യോഗ്യത: ഡിഎംഎല്‍ടി/ബിഎസ്‌സി എംഎല്‍ടി  (à´¡à´¿à´Žà´‚à´‡ അംഗീകരിച്ചത്).  പ്രായപരിധി: 18-36. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 10 ന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം.


  • അതിഥി അദ്ധ്യാപക ഒഴിവ്

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ 2024-25 അദ്ധ്യയന വര്‍ഷം ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഐസിടിഇ, കേരള പി എസ് സി നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ വേണം.  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 12 ന്  രാവിലെ 10.30 ന് സ്ഥാപനത്തില്‍ നേരിട്ട് എത്തണം. വിവരങ്ങള്‍ www.geckkd.ac.in ൽ. ഫോണ്‍: 0495-2383210.

  • ലക്ചറർ 

കണ്ണൂര്‍ നടുവിൽ ഗവ.പോളിടെക്‌നിക് കോളേജിൽ ഒഴിവുള്ള ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജിവനക്കാരെ നിയമിക്കുന്നു. പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ അഞ്ചിന് രാവിലെ 10.30 ന് കോളേജിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ : 04602251033

  • ഡയാലിസിസ് ടെക്‌നീഷ്യന്‍ 

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 20-36 .
യോഗ്യത- പ്ലസ് ടു, സയന്‍സ്, à´¡à´¿ à´Žà´‚ à´‡ അംഗീകാരമുളള ഡയാലിസിസ് ടെക്‌നോളജി ഡിപ്ലോമ, പി.ജി ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി, ബി.എസ്.സി ഡയാലിസിസ് ടെക്‌നീഷ്യന്‍, കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.  
താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം ഡിസംബര്‍ ഒമ്പതിന്  എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ സി.സി.à´Žà´‚ ഹാളില്‍  ഉച്ചയ്ക്ക് 12 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 11.00 മുതല്‍ 11.30 വരെ.


  • നേഴ്സ്

കാസറഗോഡ് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ നേഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കേരള പി.എസ്.സി. അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള ജി.എന്‍.എം. ആണ് നേഴ്സ് തസ്തികയുടെ അടിസ്ഥാന യോഗ്യത. ഹോമിയോപ്പതി മേഖലയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പതിനെട്ടിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ ഏഴിന് ശനിയാഴ്ച്ച രാവിലെ 10.30ന് കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍- 0467-2206886, 9447783560.


  • ഡാറ്റ എന്‍ട്രി  ഓപ്പറേറ്റര്‍ à´•à´‚ അകൗണ്ടന്റ്

കാസറകോട് ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ദാരിദ്ര്യ ലഘൂകരണ ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് ഡാറ്റ എന്‍ട്രി  ഓപ്പറേറ്റര്‍ à´•à´‚ അകൗണ്ടന്റിനെ കരാര്‍ അടിസ്ഥാനത്തില്‍  നിയമിക്കുന്നു. ബി.കോം, പി ജി à´¡à´¿ സി à´Ž/ തത്തുല്ല്യ യോഗ്യതയുള്ള (ഗവണ്‍മെന്റ്  അംഗീകൃതം) (മലയാളം ടൈപ്പിംഗ് അഭികാമ്യം) ഉദ്യോഗാര്‍ത്ഥികള്‍  യോഗ്യതയും, ജോലി പരിചയവും തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പ്  സഹിതം  അപേക്ഷ നല്‍കണം. അപേക്ഷ ഡിസംബര്‍ പത്തിന്  വൈകീട്ട് നാലിനകം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇീബ്ലിമെന്റേഷന്‍  യൂണിറ്റ്, (പി.ഐ..യു,)പി.à´Žà´‚.ജി.എസ്.വൈ, കാസര്‍കോട്്, വിദ്യാനഗര്‍ (പി.à´’) ,671123 എന്ന വിലാസത്തില്‍ ലഭിക്കണം.


  • ബയോസ്റ്റാറ്റിഷ്യന്‍ 

കണ്ണൂര്‍ സര്‍ക്കാര്‍ ആയൂര്‍വേദ കോളേജില്‍ ബയോസ്റ്റാറ്റിഷ്യന്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഡിസംബര്‍ 18 ന് രാവിലെ പതിനൊന്നിന് പരിയാരത്തുള്ള കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ വാക്ക് ഇന്‍ ഇന്‍ര്‍വ്യൂ നടത്തും. യോഗ്യത ബയോസ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദാനന്തര ബിരുദം. പ്രവര്‍ത്തി പരിചയം അഭിലഷണീയം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്‍പ്പുകളും ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 0497 2800167.


  • അധ്യാപക ഒഴിവ്

കണ്ണൂര്‍ ചെറുകുന്ന് ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ അസി. ഡിസൈനർ ഫാഷൻ ഹോം ആന്റ് മെയ്ഡ് അപ്‌സ് എന്ന വിഷയത്തിന്റെ വൊക്കേഷണൽ ടീച്ചർ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എംഎസ് സി ഹോം സയൻസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഡിസംബർ ആറിന് രാവിലെ 11:30 ന് സ്‌കൂളിൽ അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ : 0497 2861793




Share