700 ഒഴിവുകളിലേക്ക് തൊഴില്‍ അവസരം

700 ഒഴിവുകളിലേക്ക് തൊഴില്‍ അവസരം
700 ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. കൊച്ചിന്‍ യുണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ-മോഡൽ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡിസംബ൪ 21 ശനിയാഴ്ച രാവിലെ 10 മുതല്‍ ഒന്നു വരെ ബിടെക് (കംപ്യൂട്ട൪ സയ൯സ്, ഇലക്ട്രോണിക്സ്), ബിസിഎ, എംസിഎ, എംബിഎ-ഫിനാ൯സ്, ബികോം, എം.കോം, എംഎ എക്കണോമിക്സ്, ഡിഗ്രി, പിജി, ഡിപ്ലോമ, പ്ലസ് ടു, ഐടിഐ (ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്) തുടങ്ങിയ യോഗ്യതയുള്ളവർക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ 700 ഒഴിവുകളിലേക്ക് കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ അഭിമുഖം നടത്തുന്നു. താല്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത എന്നിവ സഹിതം ugbkchi.emp@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയച്ച് രജിസ്റ്റര്‍ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0484- 2576756.
Share