ഇന്നത്തെ ജോലി ഒഴിവുകൾ | 18-11-2024

- അക്കൗണ്ടന്റ്
കെക്സ്‌കോണിന്റെ കേന്ദ്ര കാര്യാലയത്തിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംകോമും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ടാലി അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറിൽ പ്രാവീണ്യം അഭിലഷണീയം. കെക്സ്‌കോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള 50 വയസ് കഴിയാത്ത വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം. വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ സഹിതം kexconkerala2022@gmail.com ഇമെയിലിൽ നവംബർ 27 വൈകുന്നേരം 4 മണിക്കു മുൻപായി സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0471 - 2320771.
- ഡയാലിസിസ് ടെക്നീഷ്യന്‍
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ.എ.എസ്.പി) കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ നിയമനം നടത്തും. കൂടിക്കാഴ്ച്ച നവംബര്‍ 26ന് രാവിലെ 10.30ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
ഫോണ്‍- 04994 230080.
- എച്ച്.എസ്.ടി ഇംഗ്ലീഷ്
വെള്ളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച നവംബര്‍ 27ന് രാവിലെ 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
ഫോണ്‍- 04994 256162.
- ബസ് ഡ്രൈവർ
തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ബസ് ഡ്രൈവർ കം ക്ലീനറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് വിജയവും ബാഡ്ജോടുകൂടി ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസും 10 വർഷത്തെ പ്രവൃത്തി പരിചയവും വേണം. താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നവംബർ 20 ന് രാവിലെ 10 മണിക്ക് ഓഫീസിൽ ഹാജരാകണം.
- മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്
കണ്ണൂര്‍ ജില്ലയില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ തിരഞ്ഞെടുക്കുന്നു. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത- എം.ബി.എ/ ഡിഗ്രിയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായം 30 വയസ്സുവരെ. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത-പ്രവര്‍ത്തിപരിചയം, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 22 നകം അപേക്ഷ സമര്‍പ്പിക്കണം. വിലാസം- കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, ബി.എസ്.എന്‍.എല്‍ ഭവന്‍ മൂന്നാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍-2. നിലവില്‍ കെ.ബി.എഫ്.പി.സി എല്ലിന്റെ മാര്‍ക്കറ്റിങ് എക്‌സ്‌ക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ മറ്റ് ജില്ലകളില്‍ സേവനം അനുഷ്ടിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.
ഫോണ്‍- 0497-2702080
- ഫാർമസിസ്റ്റ്
കുന്നോത്ത് പറമ്പ് കുടുംബാരോഗ്യകേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഗവ. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ സഹിതം നവംബർ 19ന് മുമ്പായി medicalofficerkunnothparamba@gmail.com -എന്ന മെയിലിലേക്ക് അപേക്ഷ അയക്കണം. ഫോൺ- 0490-2313266.
- ഡയാലിസിസ് ടെക്‌നീഷ്യൻ
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യന്മാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, ഡയാലിസിസ് ടെക്നോളജിയിൽ ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം തെളിയിക്കുന്ന രേഖകൾ, ബയോഡേറ്റ എന്നിവ സഹിതം നവംബർ 21ന് രാവിലെ പത്തിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം.
- ട്രേഡ്‌സ്മാന്‍
മഞ്ചേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിറ്റിങ് ട്രേഡില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാനെ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 22ന് രാവിലെ 10.30ന് നടക്കും. ഇതേ ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഫോണ്‍: 0483 2766185, 9747566321.
- സ്‌കിൽ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടിവ് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ സ്‌കിൽ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടിവ് എംപാനൽമെന്റിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിന് 500 രൂപ ഫീസ് ഈടാക്കുന്നതാണ്, അസാപ് കേരളയുടെ സി ഇ ടി കോഴ്‌സ് പൂർത്തിയാക്കിയവരിൽനിന്ന് അപേക്ഷ ഫീസ് ഈടാക്കുന്നതല്ല. ഓൺലൈൻനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 വൈകിട്ട് 5 മണിയാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://connect.asapkerala.gov.in/jobs/view/40848 ലിങ്ക് സന്ദർശിക്കുക.
- മോണിട്ടറിങ് ഇവാലുവേഷൻ കം അക്കൗണ്ടൻ്റ്
കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ആലപ്പുഴയുടെ കീഴിലുള്ള ഹൈബ്രിഡ് ഐഡിയു സുരക്ഷ പ്രോജക്ടില്‍ മോണിട്ടറിങ് ഇവാലുവേഷൻ കം അക്കൗണ്ടൻ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത ബികോം അല്ലെങ്കിൽ മാത്തമാറ്റിക്‌സ്/ഇക്കോണമിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലൊന്നില്‍ ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
സാമ്പത്തിക മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ നവംബര്‍ 22 നുള്ളില്‍ alappuzhaidu@gmail.com എന്ന മെയില്‍ ഐഡിയില്‍ ബയോഡാറ്റ അയക്കുക.
ഫോണ്‍: 7293988923.
- അസിസ്റ്റന്റ് പ്രൊഫസര്‍
കേപ്പിന്റെ ചീമേനിയിലെ തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ താല്‍ക്കാലിക ഒഴിവിലേക്ക് മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. മാസ്റ്റേഴ്സ് ഡിഗ്രി യോഗ്യത ഉള്ള സി.എസ്.ഇ, ടി.ടി, ഇ.സി.ഇ, ഇ.ഇ.ഇ കഴിഞ്ഞവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 26 ന് രാവിലെ 11ന് കൂടികാഴ്ചയ്ക്ക് ഹാജരാകണം. മുന്‍പരിചയം അഭികാമ്യം.
ഫോണ്‍- 04672250377,9495646060.