ഇന്നത്തെ ജോലി ഒഴിവുകള്‍ | 21-11-2024

ഇന്നത്തെ ജോലി ഒഴിവുകള്‍  | 21-11-2024
ഇന്നത്തെ ജോലി ഒഴിവുകള്‍ | 21-11-2024

  • ഫാര്‍മസിസ്റ്റ്

നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു. എം.ഫാം/ബി.ഫാം/ഡിപ്ലോമ ഇൻ ഫാർമസി യോഗ്യതയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് നവംബർ 22ന് രാവിലെ പത്തിന് കണ്ണൂർ എൻ.എച്ച്.എം ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 2709920.


  • ഗസ്റ്റ് അധ്യാപകര്‍

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ട്രേഡ്സ്മാന്‍ വര്‍ക്‌ഷോപ്പ്  തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അതിഥിഅധ്യാപകരെ നിയമിക്കുന്നു.  ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, പത്താംതരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 25 ന് രാവിലെ 11  ന് ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം. 
ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് എന്നീ തസ്തികകള്‍ക്ക് ഒന്നാം ക്ലാസോടെയുളള ബിടെക് ബിരുദമാണ് യോഗ്യത. ട്രേഡ്സ്മാന്‍ വര്‍ക്‌ഷോപ്പ് (ഷീറ്റ്,മെറ്റല്‍, വെല്‍ഡിംഗ്) തസ്തികയ്ക്ക് ഐടിഐ/ടിഎച്ച്എസ്എല്‍സിയാണ് യോഗ്യത.
ഫോണ്‍ : 04735266671.  


  • പോളിടെക്നിക് കോളജില്‍ ഒഴിവുകള്‍

പന്തളം എന്‍എസ്എസ് പോളിടെക്നിക് കോളജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ലക്ചറര്‍, ട്രേഡ്സ്മാന്‍, ലൈബ്രറിയന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ ആവശ്യമുണ്ട്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ് ഓഫീസില്‍ ഹാജരാകണം.

ഫോണ്‍ : 0473 4259634.
അഭിമുഖത്തിന്റെ തീയതി, സമയം, ട്രേഡ് ക്രമത്തില്‍ ചുവടെ.
നവംബര്‍ 25 ന് രാവിലെ 10ന് ലക്ചറര്‍-മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്;ഉച്ചയ്ക്ക് ഒന്നിന് ലക്ചറര്‍-ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്.
26ന് രാവിലെ 10ന് ലക്ചറര്‍-ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്;ഉച്ചയ്ക്ക് ഒന്നിന് ലക്ചറര്‍-ഇംഗ്ലീഷ് (ജനറല്‍ വിഭാഗം).

27ന് രാവിലെ 10 ന് ലക്ചറര്‍-മാത്തമാറ്റിക്സ് (ജനറല്‍ വിഭാഗം);ഉച്ചയ്ക്ക് ഒന്നിന്  ലൈബ്രേറിയന്‍ ഗ്രേഡ് രണ്ട്.

28 ന് രാവിലെ 10 ന് ട്രേഡ്സ്മാന്‍- സിവില്‍ എഞ്ചിനീയറിംഗ്;ഉച്ചയ്ക്ക് ഒന്നിന് ട്രേഡ്സ്മാന്‍- പ്ലമര്‍ ആന്റ് മോട്ടര്‍ മെക്കാനിക്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്.


  • ഫാര്‍മസിസ്റ്റ്

ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികള്‍/ ഡിസ്‌പെന്‍സറികള്‍ /ഹോമിയോപ്പതി വകുപ്പിലെ വിവിധ പ്ലാന്‍ ഫണ്ട് പ്രൊജക്റ്റുകളിലും പ്രതീക്ഷിത ഹോമിയോ ഫാര്‍മസിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് ഡിസംബര്‍ 12 ന്    കൂടിക്കാഴ്ച നടത്തും.  യോഗ്യത: എന്‍. സി. പി. (നേഴ്‌സ് à´•à´‚ ഫാര്‍മസിസ്റ്റ് /സി.സി.പി (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി) (ഹോമിയോ) കോഴ്‌സ് പാസ്സായിരിക്കണം.  പ്രായപരിധി: 18 നും 45 നുമിടയില്‍.  താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് /തിരിച്ചറിയല്‍ കാര്‍ഡ്/ ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനല്‍ രേഖകളും, പകര്‍പ്പുകളും സഹിതം ഡിസംബര്‍ 12 ന് രാവിലെ 10 ന് ഇരുമ്പുപാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ഹോമിയോപതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോൺ  : 0477 2262609


  • ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ

എറണാകുളം ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിൽ താൽകാലിക നിയമനത്തിനായി നവംബർ 26 ന് രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ, ബിഎസ്‌സി, എംഎസ്‌സി യോഗ്യതയുള്ളവർ ബന്ധപ്പെട്ട രേഖകളുമായി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 – 2386000.


  • അധ്യാപക ഒഴിവ് - കാസര്‍ഗോഡ്‌

അടുക്കത്ത്ബയല്‍ ജി.എഫ്.യു.പി സ്‌കൂളില്‍ യു.പി.എസ്.à´Ÿà´¿ (മലയാളം) തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  കൂടിക്കാഴ്ച്ച നവംബര്‍ 22ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴച്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 9496238518, 7994424518.


  • അഭിമുഖം-അപ്രന്റീസ്

ആലപ്പുഴ ജില്ലാ പഞ്ചായത്ത് 2024-25 വര്‍ഷം ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖാന്തിരം നടപ്പിലാക്കുന്ന നഴ്‌സിംഗ് യോഗ്യതയുള്ള പട്ടികജാതി യുവതികള്‍ക്ക് ആശുപത്രികളില്‍ അപ്രന്റീസ് നിയമനം,  സിവില്‍ യോഗ്യതയുള്ള പട്ടികജാതി യുവതീയുവാക്കള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ അപ്രന്റീസ് നിയമനം. എംഎല്‍റ്റി, ഫാര്‍മസി അപ്രന്റീസ് നിയമനം എന്നീ പ്രൊജക്ടുകളിലേക്ക്  നവംബര്‍ 26 ന് രാവിലെ 10.30 ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടക്കും. തെരഞ്ഞെടുക്കപ്പെടുന്നതിനായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള എല്ലാ അപേക്ഷകരും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കും അഭിമുഖത്തിനുമായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരണം. ഫോൺ 0477 -2252548.


  • നഴ്‌സിങ് അസിസ്റ്റന്റ്, ബഗ്ഗികാർ ഡ്രൈവർ

കോട്ടയം ജനറൽ ആശുപത്രിയിൽ 'ആർദ്രം സമഗ്ര വയോജനാരോഗ്യ പരിരക്ഷ പദ്ധതി' പ്രോജക്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ നഴ്‌സിങ് അസിസ്റ്റന്റുമാരേയും, ബഗ്ഗികാർ ഡ്രൈവറെയും നിയമിക്കുന്നു.

നേഴ്‌സിംഗ് അസിസ്റ്റന്റ്, യോഗ്യത: കോട്ടയം ജില്ലയിലെ ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച നേഴ്സിംഗ് അസിസ്റ്റന്റ്. പ്രായം 56-60 വയസിന് ഇടയിൽ., ഒ.പി കൗണ്ടറിൽ കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ചുള്ള പരിചയം

ബഗ്ഗികാർ ഡ്രൈവർ: യോഗ്യത:കോട്ടയം ജില്ലയിലെ ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച നഴ്സിംഗ് അസിസ്റ്റന്റ്. പ്രായം 56-60 വയസിന് ഇടയിൽ. ഡ്രൈവിംഗ് അറിഞ്ഞിരിക്കണം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം നവംബർ 25ന് മുമ്പ് അപേക്ഷിക്കണം.


  • ഫാർമസിസ്റ്റ്, മെയിൽ തെറാപിസ്റ്റ്

വർക്കല സർക്കാർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ ഫാർമസിസ്റ്റ്, ആയുർവേദ മെയിൽ തെറാപിസ്റ്റ് തസ്തികകളിൽ എച്ച്.എം.സി വഴി
കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇരു തസ്തികകളിലും ഓരോ ഒഴിവുകൾ വീതമാണുള്ളത്. പ്രായപരിധി 40 വയസ്.

ആയൂർവേദ തെറാപിസ്റ്റ് തസ്തികയിൽ ഡി.എ.എം.ഇ നടത്തുന്ന ആയുർവേദ ഫാർമസിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.

ആയുർവേദ മെയിൽ തെറാപിസ്റ്റ് തസ്തികയിൽ ഡി.എ.എം.ഇ നടത്തുന്ന ആയുർവേദ തെറാപിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 27 രാവിലെ 10.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.





Share