ടെക്സ്റ്റൈല്‍ ഡിസൈനിംഗ്: സൗജന്യ പരിശീലനം

ടെക്സ്റ്റൈല്‍ ഡിസൈനിംഗ്:  സൗജന്യ പരിശീലനം

ടെക്സ്റ്റൈല്‍ ഡിസൈനിംഗ്:  സൗജന്യ പരിശീലനം
ടെക്സ്റ്റൈല്‍ ഡിസൈനിംഗ് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി കണ്ണൂര്‍ (ഐഐഎച്ച്ടി) നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സമര്‍ത്ത് സ്‌കീമില്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ എയ്ഡഡ് ടെക്സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സഹിതം വിശദമായ അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി-കണ്ണൂര്‍, പി. à´’. കിഴുന്ന, തോട്ടട, കണ്ണൂര്‍-7, ഫോണ്‍: 0497-2835390 എന്ന വിലാസത്തില്‍ ഡിസംബര്‍ 31 മുമ്പ് അപേക്ഷിക്കുക.


Share