ഇന്നത്തെ ജോലി ഒഴിവുകൾ - 09-11-2024

ഇന്നത്തെ ജോലി ഒഴിവുകൾ - 09-11-2024
  • Digital Marketing

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് തസ്തികകളിലേക്കു അപേക്ഷ ക്ഷണിച്ചു. വീഡിയോ എഡിറ്റർ ആൻഡ് ഡിജിറ്റൽ മീഡിയ സ്‌പെഷ്യലിസ്‌റ്, ഗ്രാഫിക് ഡിസൈനർ, വിഡിയോഗ്രാഫർ തുടങ്ങിയ തസ്തികകളിലേക്കാണ് ഒഴിവ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12. Website: https://asapkerala.gov.in/job/notification-for-the-post-of-digital-marketing-team-2/ 


  • സീനിയർ റസിഡന്റ്

കൊല്ലം മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് (ജനറൽ മെഡിസിൻ) തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായി നവംബർ 13ന് രാവിലെ 11 മുതൽ അഭിമുഖം നടക്കും. 

Website: www.gmckollam.edu.in


  • സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് നിയമനം


കാസർകോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എം.സി.ആര്‍.സി കളില്‍ സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക്  ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.  താല്‍പര്യമുള്ളവര്‍ നവംബര്‍ 15 ന് രാവിലെ 11 ന് എന്‍ഡോസള്‍ഫാന്‍ സഹജീവനഗ്രാമത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.

സ്പീച്ച് തെറാപ്പിസ്റ്റ് 8 ഒഴിവ്. യോഗ്യത- എം.എ.എസ്.എല്‍.പി അല്ലെങ്കില്‍ ബി.എ.എസ്.എല്‍.പി, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.  പ്രായപരിധി - 40 വയസ്സ്.   ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് 10 ഒഴിവ്. യോഗ്യത - എം.ഒ.ടി  അല്ലെങ്കില്‍ ബി.ഒ.ടി,  അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.  പ്രായപരിധി - 40 വയസ്സ്. ഫോണ്‍- 7034029301,  9645222573


  • Doctor - Idukki

കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വൈകുന്നേരത്തെ ഓപി യിലേക്ക് ഡോക്ടറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 26 രാവിലെ 11 ന് കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. എംബിബിഎസ്, റ്റിസിഎംസി/കെഎസ്എംസി രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യത,പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസൽ , പകർപ്പ് എന്നിവയുമായിട്ടാണ് എത്തേണ്ടത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ താമസക്കാർക്ക് മുന്‍ഗണന. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 7902395715.


  • ലൈബ്രേറിയന്‍

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ റിക്കോര്‍ഡ് ലൈബ്രേറിയന്‍ തസ്തികയില്‍ താത്കാലിക  ഒഴിവ്. യോഗ്യത-മെഡിക്കല്‍ ഡോക്യുമെന്റേഷന്‍/ മെഡിക്കല്‍ റിക്കോര്‍ഡ് ലൈബ്രേറിയന്‍ കോഴ്‌സില്‍ ബിരുദ/ബിരുദാനന്തര യോഗ്യതയോ, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും മെഡിക്കല്‍ റിക്കോര്‍ഡ് സയന്‍സില്‍ ഡിപ്ലോമയോ, ഈ യോഗ്യതകളുടെ അഭാവത്തില്‍ ഒരു മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ റിക്കോര്‍ഡ്സ് സൂക്ഷിക്കുന്നതില്‍ പ്ലസ് ടുവിനു ശേഷം ഒരു വര്‍ഷത്തെ പരിശീലനം. 

അപേക്ഷകര്‍ 41 വയസില്‍ താഴെ പ്രായമുള്ളവരാകണം. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 15 ന് മുമ്പായി നേരിട്ട് ഹാജരാകണം.


  • അസിസ്റ്റന്‍റ്   പ്രഫസര്‍

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍റ്  സ്പോര്‍ ട്സ്  സയന്‍സസില്‍ ഫിസി ക്കല്‍ എജ്യുക്കേഷന്‍ അസിസ്റ്റന്‍റ്   പ്രഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള വാക്-ഇന്‍-ഇന്‍റര്‍വ്യൂ നവംബര്‍ 21ന് നടക്കും. പട്ടികജാതി വിഭാഗത്തിലെ ഒരൊഴിവില്‍ 2024-25 അക്കാദമിക് വര്‍ഷത്തേക്കാണ് നിയമനം. വാര്‍ഷിക വിലയിരുത്തലിന്‍റെ അ ടിസ്ഥാനത്തില്‍ 2 വര്‍ ഷം വരെ സേവനം ദീര്‍ ഘി പ്പി ക്കാന്‍ സാധ്യത. യുജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

Website: https://www.mgu.ac.in/





Share