പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
2024-25 വര്‍ഷത്തെ സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരം അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ജോലി ചെയ്യുന്നവരുടെ 1 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 2025 ഫെബ്രു. 15 വരെ സ്വീകരിക്കും. അപേക്ഷകരായ വിദ്യാര്‍ത്ഥികളുടെ മാതാവ് / പിതാവ് / രക്ഷിതാവ് അനോരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നു എന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയുടെ / സാമൂഹ്യക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കണം. ഭിന്നശേഷിയുള്ളവരും ഹോസ്റ്റലറായിട്ടുള്ളവരും അതുമായി ബന്ധപ്പെട്ട സാക്ഷ്യപത്രം ഹാജരാക്കണം. ഹരിതകര്‍മ്മസേന പ്രവര്‍ത്തകരുടെ ആശ്രിതര്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. 2023-24 വര്‍ഷം അപേക്ഷ നല്‍കിയിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
സാധുവായ യുഡിഐഎസ്ഇ കോഡ് ഉള്ള സര്‍ക്കാര്‍ / എയ്ഡഡ് അംഗീകൃത എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 1 മുതല്‍ 10 വരെ പഠിക്കുന്നവരായിരിക്കണം. അപേക്ഷകരുടെ ജാതി, മതം, വരുമാനം എന്നിവ ബാധകമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ സീഡ് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്.