ഇന്നത്തെ ജോലി ഒഴിവുകൾ | 26-12-2024

ഇന്നത്തെ ജോലി ഒഴിവുകൾ  | 26-12-2024

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ താല്‍ക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത ഗവ. അംഗീകൃത ബിരുദം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, മറ്റു സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ആറുമാസത്തെ പ്രവൃത്തിപരിചയം അഭികാമ്യം. 2024 ഡിസംബര്‍ ഒന്നിന് 40 വയസ്സ് കവിയരുത്. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഡിസംബര്‍ 26 ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് അപേക്ഷിക്കുക. ഫോണ്‍: 0477 2282021.


പമ്പ് ഓപ്പറേറ്റര്‍ കം പ്ലംബര്‍ ഒഴിവ്

ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ പമ്പ് ഓപ്പറേറ്റര്‍ കം പ്ലംബര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത പ്ലംബര്‍ ട്രേഡില്‍ എന്‍ടിസി സര്‍ട്ടിഫിക്കറ്റ്. ബന്ധപ്പെട്ട മേഖലയില്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.  പ്രായം 20 നും 40 നുമിടയില്‍. രാത്രി ഡ്യൂട്ടി ഉള്‍പ്പെടെ എടുക്കുവാന്‍ തയ്യാറാവണം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 2025 ജനുവരി 10ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി അപേക്ഷിക്കുക. ഫോണ്‍: 0477 2282367,68,69.


ഫെസിലിറ്റേറ്റര്‍ 

വേങ്ങര ബ്ലോക്ക് കൃഷിശ്രീ കാര്‍ഷിക സേവനകേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. കൃഷി ശാസ്ത്രത്തിലോ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലോ ഉള്ള ഡിപ്ലോമയും 3 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിരമിച്ച കൃഷി ഓഫീസര്‍മാരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍  യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം 2025 ജനുവരി എട്ടിനകം വേങ്ങര കൃഷി അസിസ്റ്റന്റ് ഡയരക്ടറുടെ കാര്യാലയത്തില്‍  അപേക്ഷ സമര്‍പ്പിക്കണം. പ്രതിമാസ വേതനം 12000 രൂപയായിരിക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോമ്പൌണ്ടിലുള്ള കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ : 0494 2450415.


ട്രെയിനർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ് ഒഴിവ്

 കോട്ടയം ജില്ലയിൽ എസ്.എസ്.കെ. സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെട്ട 14 സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളിലേക്ക് ട്രെയിനർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത: ട്രെയിനർ-സ്‌കിൽ കൗൺസിൽ അംഗീകരിച്ച ട്രെയിനർ യോഗ്യത. സ്‌കിൽ സെന്റർ അസിസ്റ്റന്റ്- ബന്ധപ്പെട്ട സ്‌കിൽ മേഖലയിൽ വി.എച്ച്.എസ്.ഇ/എൻ.എസ്.ക്യൂ.എഫ്. ജയം. യോഗ്യരായവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഡിസംബർ 28 നകം എസ്.എസ്.കെ. കോട്ടയം ജില്ലാ ഓഫീസിൽ നേരിട്ടോ തപാലിലോ അപേക്ഷ നൽകണം. വിലാസം: ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, സമഗ്രശിക്ഷാ കേരളം, കോട്ടയം, വിദ്യാഭ്യാസ സമുച്ചയം, വയസ്‌ക്കരക്കുന്ന്, കോട്ടയം -686001. വിശദവിവരത്തിന് ഫോൺ: 0481 2581221.


കമ്പ്യൂട്ടർ പ്രോഗ്രാമർ

പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർമാരുടെ താത്കാലിക ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റെഗുലർ, ഫുൾടൈം എം.ടെക് (ഐ.ടി/ സി.എസ്)/ എം.സി.എ/ എം.എസ്.സി (ഐ.ടി/ സി.എസ്), ബി.ടെക് (ഐ.ടി/ സി.എസ്) വിദ്യാഭ്യാസ യോഗ്യതയും, മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി അൻപത് വയസ്.


അപേക്ഷകൾ ഫുൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഡിസംബർ 31 വൈകിട്ട് 5 മണിക്കു മുമ്പ് secy.cge@kerala.gov.in അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കണം. സമയപരിധിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: https://pareekshabhavan.kerala.gov.in.

 


Share