റിസർവ് ബാങ്കിൽ ഇൻ്റേൺഷിപ്പ് അവസരം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ - സമ്മർ ഇൻ്റേൺഷിപ്പ് സ്കീം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), ബാങ്കിൻ്റെ വിവിധ ഓഫീസുകളിലെ സമ്മർ പ്ലേസ്‌മെൻ്റിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമ്മർ ഇൻ്റേൺഷിപ്പ് സ്കീംമിലേക്ക് വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2025 ഏപ്രിലിലാണ് ഇൻ്റേൺഷിപ്പ് ആരംഭിക്കുന്നത്. 2024 ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
യോഗ്യത
PG- ബിരുദാനന്തര ബിരുദ കോഴ്‌സുകൾ.
മാനേജ്‌മെൻ്റ് / സ്റ്റാറ്റിസ്റ്റിക്‌സ് / ലോ / കൊമേഴ്‌സ് / ഇക്കണോമിക്‌സ് / ഇക്കണോമെട്രിക്‌സ് / ബാങ്കിംഗ് / ഫിനാൻസ് എന്നിവയിൽ ഇൻ്റഗ്രേറ്റഡ് ഫൈവ് ഇയർ കോഴ്‌സുകൾ.
ഇന്ത്യയിലെ റപ്പ്യൂട്ടഡ് സ്ഥാപനങ്ങൾ / കോളേജുകളിൽ നിന്ന് നിയമത്തിൽ മൂന്ന് വർഷത്തെ മുഴുവൻ സമയ പ്രൊഫഷണൽ ബാച്ചിലേഴ്സ് ബിരുദം.
നിലവിൽ കോഴ്‌സിൻ്റെ അവസാന വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ സമ്മർ പ്ലേസ്‌മെൻ്റിന് അപേക്ഷിക്കാനാകൂ. ₹20000 പ്രതിമാസം സ്റ്റൈപ്പൻ്റ് ലഭിക്കും. 125 വിദ്യാർത്ഥികൾക്ക് ഒരു വർഷം അവസരം ലഭിക്കും.
വെബ്സൈറ്റ്: https://opportunities.rbi.org.in/scripts/summer.aspx