ഇന്നത്തെ ജോലി ഒഴിവുകൾ | 12-11-2024

ഇന്നത്തെ ജോലി ഒഴിവുകൾ | 12-11-2024


ഇന്ന് ലഭ്യമായ ജോലി ഒഴിവുകൾ

  • അധ്യാപക ഒഴിവ്

പത്തനംതിട്ട ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആര്‍ട്ട് ഇന്‍സ്ട്രക്ടര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍  തസ്തികകളില്‍ പാനല്‍ തയാറാക്കുന്നതിനുളള അഭിമുഖം നവംബര്‍  20 ന് നടക്കും. രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിലെ ഒമ്പതിന്. 

ഫോണ്‍ : 0468 2256000.


  • ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം ഐടി അസിസ്റ്റന്റ് ഒഴിവ്

പത്തനംതിട്ട പളളിക്കല്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം ഐടി അസിസ്റ്റന്റ് ഒഴിവിലേക്ക് ബികോമും പിജിഡിസിഎ യും യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 16. 

ഫോണ്‍ : 04734 288621.


  • സിവിൽ എഞ്ചിനീറിങ്ങ് ട്രെയിനി

തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിങ് കോളേജിൽ സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ കൺസൾട്ടൻസി വിഭാഗത്തിലേക്ക് സിവിൽ എൻജിനീയറിങ് ട്രെയിനികളെ നിയമിക്കുന്നു. നിയമനത്തിനായി നവംബർ 14 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദം ഉള്ളവർക്ക് എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. നവംബർ 13 ന് വൈകുന്നേരം നാലുമണിക്ക് മുൻപായി വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. 

Website: www.lbt.ac.in 

യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 14 രാവിലെ 10  മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം.


  • റേഡിയോഗ്രാഫര്‍ നിയമനം

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ റേഡിയോഗ്രാഫര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നതിന് നവംബര്‍ 16 ന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. എസ്എസ്എല്‍സി, ഡിപ്ളോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി / ബിഎസ് സി എം ആർ ട്ടി വിത്ത് കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് പങ്കെടുക്കാം. പ്രവ്യത്തി പരിചയമുളളവര്‍ക്കും, പരിസര പ്രദേശങ്ങളിലുളള ആളുകള്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍ : 04862 299574.


Share