ഇന്നത്തെ ജോലി ഒഴിവുകള്‍ | 14-12-2024

ഇന്നത്തെ ജോലി ഒഴിവുകള്‍ | 14-12-2024

ഇന്നത്തെ ജോലി ഒഴിവുകള്‍ | 14-12-2024

സെയില്‍സ് അസിസ്റ്റന്റ് 

പറവണ്ണ മത്സ്യഫെഡ് ഫ്യുവല്‍സ്  എന്ന സ്ഥാപനത്തിലേയ്ക്ക്  ദിവസ വേതന അടിസ്ഥാനത്തില്‍ സെയില്‍സ്  അസിസ്റ്റന്റിനെ  നിയമിക്കുന്നതിന്റെ പാനല്‍ തയ്യാറാക്കുന്നതിനായി 10 ാം ക്‌ളാസ്സ് പാസ്സായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പെട്രോള്‍/ഡീസല്‍ ബങ്കുകളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗനണ. വെളളക്കേടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഡിസംബര്‍ 21 നകം ജില്ലാ മാനേജര്‍,  മത്സ്യഫെഡ് , കെ.ജി. പടി, തിരൂര്‍, മലപ്പുറം  എന്ന വിലാസത്തില്‍  ലഭിക്കണം.


ഡി.റ്റി.പി. ഓപ്പറേറ്റർ

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡി.റ്റി.പി. ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. എസ്.എസ്.എൽ.സിയും കെ.ജി.ടി.എ/ എം.ജി.ടി.എ (ടൈപ്പ് റൈറ്റിങ് മലയാളം ഹയറും ഇംഗ്ലീഷ് ലോവറും ആണ് യോഗ്യത. അപേക്ഷയും ആവശ്യമായ രേഖകളും ഡിസംബർ 28-ന് വൈകുന്നേരം 5ന് മുമ്പായി കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. വിലാസം: ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 695034. ഫോൺ: 0471-2333790, 8547971483, www.ksicl.org.


കുക്ക്

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കേളേജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക്/ കിച്ചൺ ഹെൽപ്പറിന്റെ ഒഴിവുണ്ട്. എട്ടാം ക്ലാസ് പാസായിരിക്കണം. പ്രവൃത്തിപരിചയം അഭിലഷണീയം. 40 നും 60 നും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യാഗാർഥികളുടെ വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ 18 ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. താൽപര്യമുള്ള ഉദ്യാഗാർഥികൾ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം.


ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്

ഇരിങ്ങല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ താല്‍കാലികാടിസ്ഥാനത്തില്‍ ദിവസവേതനവ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും  പകര്‍പ്പുകളും സഹിതം ഡിസംബര്‍ 23ന് രാവിലെ 10:30ന് ഇരിങ്ങല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04942459309.


ഗസ്റ്റ് ലക്ചറര്‍ 

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്റ് à´—à´µ പോളിടെക്നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് വിഭാഗം ഗസ്റ്റ് ലക്ചറര്‍ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഡിസംബര്‍ 16 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ വെച്ച് നടക്കും.  താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.

തെറാപ്പിസ്റ്റ് , കെയര്‍ടേക്കര്‍

ഇടുക്കി ജില്ലയിലെ ദേശീയ ആരോഗ്യ മിഷൻ വിഭാഗത്തിൽ പുരുഷ തെറാപ്പിസ്റ്റ് , കെയര്‍ടേക്കര്‍ തസ്തികകളിൽ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. കൂടിക്കാഴ്ച്ച ഡിസംബര്‍ 27 ന് തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാർത്ഥികൾ വയസ് , യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളും, പകർപ്പുകളുമായി എത്തേണ്ടതാണ്. പതിനഞ്ച് പേരില്‍ കൂടുതല്‍ ഉദ്യോഗാർത്ഥികൾ ഉണ്ടെങ്കില്‍ എഴുത്ത് പരീക്ഷ നടത്തും. 

 

കെയര്‍ടേക്കര്‍ തസ്തികയിലേക്കുള്ള യോഗ്യത ജി എൻ എം നഴ്സിംഗ് ( GNM Nursing approved by recognized Nursing School with Kerala Nursing & midwife council registration). പ്രസ്തുത തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ 27 രാവിലെ 10 ന് നടക്കും.

 

തെറാപ്പിസ്റ്റ് (പുരുഷന്‍) തസ്തികയിലേക്ക് കേരള സര്‍ക്കാര്‍ നടത്തുന്ന ഒരു വര്‍ഷത്തില്‍ കുറയാതെയുളള ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് (DAME)പാസ്സായിരിക്കണഠ./ NARIP ചെറുതുരുത്തിയില്‍ നിന്നും ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പി കോഴ്‌സ് പാസായിരിക്കണം.പ്രസ്തുത തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ 27 ഉച്ചയ്ക്ക് 2 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 04862 291782.


പ്രോജക്ട് അസിസ്റ്റന്റ്, റിസർച്ച് അസിസ്റ്റന്റ്

ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്റർ പ്രോജക്ട് അസിസ്റ്റന്റ്, റിസർച്ച് അസിസ്റ്റന്റ് തസ്തികകളിൽ ഡിസംബർ 16 രാവിലെ 10.30 ന് അഭിമുഖം നടത്തും. ബി.എസ്.സി പോളിമർ കെമിസ്ട്രി / à´Žà´‚.എസ്.സി പോളിമർ കെമിസ്ട്രി / പോളിമെർ ടെക്നോളജി ഡിപ്ലോമ /  ബിടെക് പോളിമർ ടെക്നോളജിയാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യതകളും പ്രായവും തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0481 2720311, 7907856226.


ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

Kannur ജില്ലാ ആശുപത്രിയുടെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം. ക്ലിനിക്കൽ സൈക്കോളജിയിൽ à´Žà´‚.ഫിൽ, ആർസിഐ രജിസ്ട്രഷൻ യോഗ്യതയുള്ളവർക്ക് ഡിസംബർ 16 ന് രാവിലെ പത്തിന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 04972734343, à´‡ മെയിൽ [email protected]



Share