ഇന്നത്തെ ജോലി ഒഴിവുകള്‍ | 27-11-2024

- പ്രൊഡക്ഷൻ ഓഫീസർ
- ഗ്രാജുവേറ്റ് ഇന്റേൺ, എക്‌സിക്യൂട്ടീവ്
- ലാബ് അസിസ്റ്റന്റ്
- ലക്ചറര്‍
- അധ്യാപക ഒഴിവ്
- വാര്‍ഡന്‍ നിയമനം
- സ്റ്റാഫ് നഴ്‌സ്
- അക്രഡിറ്റഡ് എന്‍ജിനീയര്‍, ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ്
- എച്ച്.എസ്.ടി ഹിന്ദി
- ഗസ്റ്റ് ഫാക്കല്‍റ്റി
- വെറ്റിനറി സര്‍ജന്‍
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഡക്ഷൻ ഓഫീസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും 2024 ഡിസംബർ 15 വൈകിട്ട് 5നകം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. അച്ചടിയിൽ ഡിപ്ലോമയും, മൂന്ന് വർഷത്തിൽ കുറയാതെ ഏതെങ്കിലും പ്രശസ്തമായ അച്ചടിശാലയിലെ പുസ്തക നിർമാണ വകുപ്പിൽ ജോലി ചെയ്തുള്ള പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ശാസ്ത്ര/മാനവിക വിഷയത്തിലെ ബിരുദവും, മലയാള ഭാഷയിലെ പ്രാവീണ്യവും അധിക യോഗ്യതകളായി പരിഗണിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471 2333790, 8547971483, ksicl.org
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലേക്ക് ഗ്രാജുവേറ്റ് ഇന്റേൺ, എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസർഗോഡ്, പാണ്ടിക്കാട്, ലക്കിടി, കുന്നംകുളം, പെരുമ്പാവൂർ, കുളക്കട, കഴക്കൂട്ടം എന്നിവിടങ്ങളിലായി എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് ഏഴും, കാസർഗോഡ്, ചാത്തന്നൂർ, കളമശ്ശേരി, വിഴിഞ്ഞം, എറണാകുളം എന്നിവിടങ്ങളിലായി ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അഞ്ചും ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/careers/ എന്ന ലിങ്ക് സന്ദർശിക്കുക. ഡിസംബർ നാലിന് വൈകിട്ട് ആറിന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് സര്‍വെയ്‌ലന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് പദ്ധതിയില്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ ഉണ്യാലില്‍ പ്രവര്‍ത്തിക്കുന്ന അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലാബ് അസിസ്റ്റന്റിനെ നിയമിക്കും. യോഗ്യത: മൈക്രോബയോളജി/ബയോടെക്‌നോളജി/ബി.എഫ്.എസ്.സി/തത്തുല്യ യോഗ്യതയുളള ബിരുദം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് പൊന്നാനി ചന്തപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖത്തിനെത്തണം.
ഫോണ്‍: 0494 666428.
കോട്ടക്കല്‍ പുതുപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ ബിസിനസ് മാനേജ്‌മെന്റ് ലക്ചറര്‍ നിയമനത്തിനുള്ള ഇന്റര്‍വ്യൂ നവംബര്‍ 28ന് രാവിലെ 10ന് നടക്കും. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഓപ്ഷണല്‍ പേപ്പറായി 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ എം.ബി.എ/ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ എം.സി.എയും ബിസിനസ് മാനേജ്‌മെന്റില്‍ പി.ജി ഡിപ്ലോമയും/60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക്കും എം.ബി.എയും ആണ് യോഗ്യത.
ഫോണ്‍: 9995106954, 04832750790.
കുഴിമണ്ണ ചുള്ളിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി നാച്ചുറല്‍ സയന്‍സ്, ജെ.എല്‍.ടി ഉര്‍ദു (പാര്‍ട്ട് ടൈം) അധ്യാപക ഒഴിവുകളിലേക്കുള്ള ഇന്റര്‍വ്യൂ നവംബര്‍ 28ന് ഉച്ചക്ക് 1.30ന് നടക്കും. ഫോണ്‍: 9495613259.
കല്‍പ്പറ്റ ഗവ ഐ.ടി.ഐ വനിതാ ഹോസ്റ്റലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വാര്‍ഡനെ നിയമിക്കുന്നു. തദ്ദേശവാസികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ നവംബര്‍ 30 ന് രാവിലെ 11ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് പങ്കെടുക്കണം.
ഫോണ്‍- 04936 205519.
വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ് സഹിതം നവംബര്‍ 29 ന് രാവിലെ 10 ന് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ എത്തണം.
ഫോണ്‍ - 04936 256229
മേപ്പാടി ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയര്‍, ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 29, ഡിസംബര്‍ മൂന്ന് തിയതികളില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ബയോഡാറ്റ, യോഗ്യതാ - സംവരണ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം പഞ്ചായത്തില്‍ എത്തണമെന്ന് അറിയിച്ചു.
ഫോണ്‍- 04936 281842.
പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ മലമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ എച്ച്.എസ്.ടി ഹിന്ദി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. ഹിന്ദിയില്‍ ബിരുദവും ബി.എഡും കെ ടെറ്റുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 29 ന് രാവിലെ 10.30 ന് സ്കൂളില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.
ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ലുള്ള പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയിലൂരില്‍ ഇംഗ്ലീഷ് ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡോടു കൂടിയ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ്/ പിഎച്ച്ഡി യുമാണ് യോഗ്യത. നവംബര്‍ 30 ന് രാവിലെ 10 ന് അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും രണ്ടു ശരി പകര്‍പ്പുകളും സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാക്കണം.
ഫോണ്‍: 04923 241766, 8547005029.
മൃഗസംരക്ഷണ വകുപ്പ് ബ്ലോക്കടിസ്ഥാനത്തില്‍ നടപ്പിലാക്കിയ വീട്ടുപടിക്കല്‍ രാത്രികാല മൃഗചികിത്സാ സേവനം പ്രവര്‍ത്തനത്തിനായി വെറ്റിനറി സര്‍ജന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മഞ്ചേശ്വരം, കാസര്‍കോട്, പരപ്പ, കാഞ്ഞങ്ങാട്, ബ്ലോക്കിലാണ് നിയമനം. വേറ്റിനറി സയന്‍സില്‍ ബിരുദവും കേരള വെറ്റിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. കൂടിക്കാഴ്ച്ച ഡിസംബര്‍ 3 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും.
ഫോണ്‍ 04994 255483.