ഇന്നത്തെ ജോലി ഒഴിവുകൾ | 13-11-2024

ഇന്നത്തെ ജോലി ഒഴിവുകൾ | 13-11-2024


  • കായിക പരിശീലകൻ

റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് സ്‌കൂളില്‍ വിദ്യാതീരം പദ്ധതിയുടെ ഭാഗമായി കായിക പരിശീലകനെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സംസ്ഥാനതലത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഏതെങ്കിലും ഒരു ഇനത്തില്‍ കഴിവ് തെളിയിച്ച വ്യക്തിയോ ഏതെങ്കിലും ഒരു കായിക ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ സംസ്ഥാനതല കളിക്കാരനോ,സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കോച്ചോ ആയിരിക്കണം. അത്ലറ്റിക്സ്, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍, ഷട്ടില്‍ എന്നീ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന.

യോഗ്യരായ ഉദ്യാേഗാര്‍ത്ഥികള്‍ നവംബര്‍ 15ന്  11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 04672200760.


  • അധ്യാപക ഒഴിവ്

കാസർഗോഡ് à´¸àµ‚രംബൈല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.à´Ÿà´¿ നാച്ചുറല്‍ സയന്‍സ് (കന്നഡ), എച്ച്.എസ്.à´Ÿà´¿. ഇംഗ്ലീഷ്, എച്ച്.എസ്.à´Ÿà´¿ അറബിക് (ഫുള്‍ ടൈം) തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച നവംബര്‍ 15ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി കൂടികാഴ്ചയ്‌ക്കെത്തണം. ഫോണ്‍ -9495094859.


  • മേട്രണ്‍ ഒഴിവ്

കണ്ണൂര്‍ സര്‍വകലാശാല കാസര്‍കോട് ക്യാമ്പസിലെ വനിതാ ഹോസ്റ്റലിലേക്ക് മേട്രണ്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച നവംബര്‍ 14ന് രാവിലെ 11ന് കാസര്‍കോട് വിദ്യാനഗര്‍ ചാല ക്യാമ്പസില്‍ വെച്ച് നടക്കും.  എസ്.എസ്.എല്‍.സി പാസായിരിക്കണം. പ്രായപരിധി 18-36. 3 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള 18-36 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 6238197279.


  • കേരള മഹിള സമഖ്യ സൊസൈറ്റിയിൽ ഒഴിവ്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് നവംബർ 27ന് രാവിലെ 11 മണിക്ക് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഹാളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

വർക്കർ à´•à´‚ കേസ് വർക്കർക്കുള്ള യോഗ്യത എംഎസ്ഡബ്ല്യു/പിജി (സൈക്കോളജി/സോഷ്യോളജി)യും  സൈക്കോളജിസ്റ്റിന്റെ (പാർട്ട് ടൈം) യോഗ്യത à´Žà´‚.എസ്‌സി/ à´Žà´‚.à´Ž(സൈക്കോളജി) യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 30-45 വയസ്. വനിതാ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ർ, കേരള മഹിള സമഖ്യ സൊസൈറ്റി, à´Ÿà´¿.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.à´’., തിരുവനന്തപുരം, ഫോൺ: 0471 2348666, à´‡-മെയിൽ: [email protected], വെബ്സൈറ്റ്: keralasamakhya.org


  • ക്ലർക്ക്-à´•à´‚-അക്കൗണ്ടന്റ്

ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരളയിൽ തസ്തികയിൽ താൽക്കാലിക നിയമനത്തിനായി നവംബർ 25 ന് 10 മണിക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ബി.കോം, ടാലി, എം.എസ് ഓഫീസ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ് ഹയർ, മലയാളം ലോവർ) അഭിലഷണീയം. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, ടിസി 29/3126, റീജ, മിൻചിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695014 വിലാസത്തിലുള്ള ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2322410


  • വിമുക്തി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അപേക്ഷ ക്ഷണിച്ചു

 à´µà´¿à´®àµà´•്തിയുടെ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിനുള്ള ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത- സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, വിമന്‍ സ്റ്റഡീസ്, ജന്‍ഡര്‍ സ്റ്റഡീസ് എന്നിവയില്‍ ഏതിലെങ്കിലും സര്‍വകലാശാലാ ബിരുദാനന്തര ബിരുദം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ മിഷനുകളിലോ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. 

പ്രായപരിധി 23-60 വയസ്. പ്രതിമാസ മാസ ശമ്പളം 50,000 രൂപ. അപേക്ഷകര്‍ ബയോഡാറ്റ, മൊബൈല്‍  നമ്പര്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 26-ന് വൈകീട്ട് അഞ്ചിനു മുമ്പായി എറണാകുളം  എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ  എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, എക്‌സൈസ് സോണല്‍ കോംപ്‌ളെക്‌സ്, കച്ചേരിപ്പടി, എറണാകുളം-682 018 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍ - 04842390657.


  • കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഡെവലപ്പർ

 à´à´Žà´šàµà´šàµà´†àµ¼à´¡à´¿à´¯àµà´Ÿàµ† തിരുവനന്തപുരത്തുള്ള പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് ഡിവിഷനിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ/ ഇലക്ട്രോണിക്സിൽ ബി.ടെക്/ബി.എസ്‌സി/ബിസിഎ/എംസിഎ ആണ് യോഗ്യത. പൈത്തൺ/ഡിജാൻഗോ/റിയാക്ട് എന്നിവയിൽ പ്രാവീണ്യവും യുഎക്സ്, യുഐ ഡെവലപ്പിങ്, ഫ്രണ്ടെൻഡ്, ഡിസൈനിങ്, ബാക്കെൻഡ് ഡിസൈനിങ്, ക്വാളിറ്റി അഷ്വറൻസ്, സെർവർ ഹോസ്റ്റിങ് എന്നിവയിലെ പ്രവൃത്തി പരിചയവും അഭിലഷണീയം. താൽപര്യമുള്ളവർക്ക് https://pmdamc.ihrd.ac.in വെബ്സൈറ്റിലൂടെ നവംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.


  • മേട്രണ്‍ ഒഴിവ്

പത്തനംതിട്ട കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍  ദിവസവേതനാടിസ്ഥാനത്തില്‍  മേട്രനെ നിയമിക്കുന്നു. യോഗ്യത : പത്താംക്ലാസ് ജയിച്ചിരിക്കണം. പ്രായം 50 വയസ് കവിയരുത്. പ്രവൃത്തി പരിചയം അഭികാമ്യം. സേവനതല്‍പരായവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം നവംബര്‍ 22 ന് രാവിലെ 11 ന് മഹിളാ മന്ദിരത്തില്‍ നടക്കുന്ന കൂടികാഴ്ചയില്‍ ഹാജരാകണം. ഫോണ്‍ : 0468 2310057, 9947297363.






Share