ഇൻ്റർവ്യൂ വഴി ജോലി നേടാം

ഇൻ്റർവ്യൂ വഴി ജോലി നേടാം

ഇൻ്റർവ്യൂ വഴി ജോലി നേടാം
ജോലി  തേടുന്നവർക്കായി ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴില്‍ അഭിമുഖം സംഘടിപ്പിക്കുന്നു. ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ഡിസംബര്‍  19 ന് രാവിലെ 9.30 ന്  എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലായി ആകെ 51 ഒഴിവ് ഉണ്ട്.  വിദ്യാഭ്യാസ യോഗ്യത: പിജി, ബിഎഡ്, രണ്ടു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയം (ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഫിസിക്സ്, കണക്ക്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ഇക്കണോമിക്സ്, ഹിസ്റ്ററി, ജിയോഗ്രഫി, സോഷ്യോളജി), ബിപിഎഡ്, എംപിഇഎഡ്, ബിഎ/എംഎ മ്യൂസിക്ക്, ബിഎ/എംഎ ഡാന്‍സ്, ബിഎഫ്എ, മേണ്ടിസോറി ടിടിസി, ഐടിഐ/ ഇലക്ട്രോണിക്സ് ഡിപ്ലോമ, പ്ലസ്ടൂ, ഐടിഐ ഇലക്ട്രീഷ്യന്‍/ ഇലക്ട്രോണിക്സ്. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത 18 നും 35 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടാകും. 

ഫോണ്‍: 0477-2230624, 2230626, 8304057735.


Share