ഇൻ്റർവ്യൂ വഴി ജോലി നേടാം

ഇൻ്റർവ്യൂ വഴി ജോലി നേടാം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഡിസംബർ 21നു രാവിലെ 10ന് വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അഭിമുഖം നടത്തും.
ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ (യോഗ്യത :ഡിഗ്രി), ഫ്രാഞ്ചൈസി ഡിവെലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (യോഗ്യത: എസ് എസ് എൽ സി), അസോസിയേറ്റീവ് കസ്റ്റമർ റിലേഷൻ (യോഗ്യത: ഡിഗ്രി), സെയിൽസ് മാനേജർ (യോഗ്യത: ഡിഗ്രി /പ്ലസ് ടു), കൺസൾറ്റന്റ് ട്രെയിനർ (യോഗ്യത :ഡിഗ്രി /പ്ലസ് ടു) ഡിസ്ട്രിബൂഷൻ ലീഡർ (യോഗ്യത :പ്ലസ് ടു).
പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത്, അഭിമുഖത്തിൽ പങ്കെടുക്കാം.
വിശദവിവരങ്ങൾക്ക് 0471-2992609, 8921916220 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Share