AICTE സ്കോളർഷിപ്പ് 2024: ഇപ്പോൾ അപേക്ഷിക്കാം

AICTE സ്കോളർഷിപ്പ് 2024: ഇപ്പോൾ അപേക്ഷിക്കാം
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ - AICTE നൽകുന്ന വിവിധ സ്കോളർഷിപ്പുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എഐസിടിഇ അംഗീകൃത സ്ഥാപനത്തിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ കോഴ്സിന് ഒന്നാം വർഷം പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
ഇപ്പോൾ അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ
പ്രഗതി സ്കോളർഷിപ്പ്
സ്വനാഥ് സ്കോളർഷിപ്പ് സ്കീം
പ്രഗതി സ്കോളർഷിപ്പ്
എഐസിടിഇ അംഗീകൃത സ്ഥാപനത്തിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ കോഴ്സിന് പ്രവേശനം നേടിയ പെൺകുട്ടികൾക്ക് നൽകി വരുന്ന സ്കോളർഷിപ്പാണിത്. കുടുംബ വാർഷിക വരുമാനം എട്ടു ലക്ഷം രൂപയിൽ കൂടാൻ പാടില്ല. ₹50000 രൂപയാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്.
സ്വനാഥ് സ്കോളർഷിപ്പ് സ്കീം
എഐസിടിഇ അംഗീകൃത സ്ഥാപനത്തിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ കോഴ്സിന് പ്രവേശനം നേടിയ താഴെപ്പറയുന്ന വിഭാഗങ്ങളിൽ പെടുന്ന വിദ്യാർഥികൾക്ക് നൽകി വരുന്ന സ്കോളർഷിപ്പാണിത്.
- അനാഥർ
- മാതാപിതാക്കളിൽ ഒരാൾ കോവിഡ് -19 മൂലം മരിച്ചവർ
- വീരചരമം പ്രാപിച്ച സൈനികരുടെയോ കേന്ദ്ര അർദ്ധസൈനിക സേനാ അംഗങ്ങളുടെയോ മക്കൾ
₹50000 രൂപയാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്. അപേക്ഷ നൽകുവാനുള്ള അവസാന തീയതി: 2024 ഒക്ടോബർ 31. കൂടുതൽ വിശദാംശങ്ങൾക്കും ആപ്ലിക്കേഷൻ നൽകുവാനും വെബ്സൈറ്റുകൾ വിസിറ്റ് ചെയ്യുക.
Websites:
Application Portal:
Details: