വ്യാജന്മാർ വിലസുന്നു : ഇൻ്റർനെറ്റിൽ വേണം ജാഗ്രത

ഇൻ്റർനെറ്റ് ഉപയോഗിക്കുന്ന സാധാരണക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പുകാർ ഓരോ ദിവസവും ഓരോ രീതിയിലാണ് വല വിരിക്കുന്നത്.
ഇതേക്കുറിച്ച് നാം ജാഗ്രത പുലർത്തണം. ഒറ്റ നോട്ടത്തിൽ തട്ടിപ്പാണെന്ന് തോന്നാത്ത വിധത്തിലാണ് ചിലർ ആസൂത്രിതമായി പണം തട്ടുന്നത്.
ഇൻ്റർനെറ്റിൽ സെർച്ച് ചെയ്യുമ്പോൾ നിങ്ങൾ നിരോധിത സൈറ്റുകൾ സന്ദർശിച്ചു എന്ന പേരിൽ ഒരു വ്യാജ സന്ദേശം കുറേ നാളുകളായി പലരെയും തേടിയെത്തുന്നുണ്ട്.
ഈ കേസിൽ നിന്നും പിഴ അടച്ച് രക്ഷപെടാം എന്നും അവർ അറിയിക്കുന്നു, തുടർന്ന് നമ്മുടെ പക്കൽ നിന്നും പിഴത്തുക എന്ന വ്യാജേന പണം തട്ടികയാണ് ഇവരുടെ രീതി.
പലരും അറിവില്ലായ്മ കൊണ്ടും, അപമാന ഭയത്താലും ഇങ്ങനെ പണം നൽകാൻ തുനിയാറുമുണ്ട്.
കൂടുതൽ അറിയാൻ ജാഗ്രത പുലർത്താൻ താഴെയുള്ള വീഡിയോ കാണുമല്ലോ.
September 1, 2024, 8:54 am
Share