ഇന്നലത്തെ ജോലി അവസരങ്ങൾ - 15-03-2025

ഇന്നലത്തെ ജോലി അവസരങ്ങൾ - 15-03-2025
ഇന്നലത്തെ ജോലി അവസരങ്ങൾ - 15-03-2025

• കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ വര്‍ക്കിങ് വുമണ്‍ ഹോസ്റ്റലില്‍  വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ഹോസ്റ്റല്‍ വാര്‍ഡന്‍ , കാഷ്വല്‍ സ്വീപ്പര്‍ ( ഇടപ്പള്ളി), കാഷ്വല്‍ സ്വീപ്പര്‍ (കാക്കനാട്) എന്നീ തസ്തികളിലാണ് ഒഴിവ്. താല്പര്യമുള്ളവര്‍ ഏപ്രില്‍ 11 വെള്ളിയാഴ്ച എറണാകുളം ഡിവിഷന്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്. എറണാകുളം ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. [email protected] എന്ന മെയില്‍ ഐഡിയിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ - 0484 2369059

• എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (എച്ച്. ആര്‍) തസ്തികയില്‍ സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ ( പേഴ്‌സണല്‍ /എച്ച്. ആര്‍ ) അല്ലെങ്കില്‍ എം എസ് ഡബ്ലിയു, നിയമ ബിരുദം, എച്ച് ആര്‍ മാനേജ്‌മെന്റില്‍ 13 വര്‍ഷത്തെ ജോലി പരിചയം തുടങ്ങി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18നും 45 നും മധ്യേ. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 21 ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

• എറണാകുളം ജില്ലാ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ഹോമിയോപ്പതി വകുപ്പിനു കീഴില്‍ വരുന്ന മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ (മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്) തസ്തികയിലേയക്ക് താല്‍കാലിക നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രതിമാസ വേതനം 15,000/ രൂപ .പ്രായം 40 വയസ്സ് കവിയരുത്. യോഗ്യത: ജി എന്‍ എം / എ എന്‍ എം നേഴ്സിംഗ് സര്‍ട്ടിഫിക്കറ്റ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, കേരള നഴ്സസ് ആന്റ് മിഡ് വൈഫ്സ് കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യത, വയസ് ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, സ്വയം സാക്ഷ്യപെടുത്തിയ കോപ്പിയും, ആധാര്‍ കാര്‍ഡും സഹിതം മാര്‍ച്ച് 20 ന് 9.30 ന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍
ഹാജരാകണം.

• എറണാകുളം ജില്ല-നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ വരുന്ന യോഗ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു.പ്രതിമാസ വേതനം 15,000/ രൂപ. പ്രായം 40 വയസ്സ് കവിയരുത്. 
യോഗ്യത:à´—à´µ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി എന്‍ വൈ എസ് / à´Žà´‚ എസ് സി (യോഗ) /എംഫില്‍ (യോഗ) എന്നിവയില്‍ ബിരുദമോ / à´—à´µ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പി ജി ഡിപ്ലോമ /അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ à´—à´µ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് 
അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ മാര്‍ച്ച് 20 വ്യാഴാഴ്ച വൈകീട്ട് 5 മണി വരെ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണം.

•
വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ യങ് പ്രൊഫഷണലിന്റെ രണ്ട് ഒഴിവുകളിലേക്ക് ഏപ്രിൽ 22ന് വാക് ഇൻ ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾക്ക്: www.cmfri.org.in, 0471-2480224.
• കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ നിയമനത്തിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥിക്കൾക്കായി അഭിമുഖം നടത്തും. പ്രായപരിധി 18-41. രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യതകൾ: പ്ലസ്ടു, ഡി.ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

• താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 26 (വൈകീട്ട് 5 മണി വരെ). ഇന്റർവ്യു തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളജിന്റെ വെബ്സൈറ്റിൽ (www.gmckollam.edu.in.) പ്രസിദ്ധീകരിക്കും. അപേക്ഷകർ അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ആയതിന്റെ പകർപ്പുകളും സഹിതം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0474-2575050.

• Thiruvananthapuram സർക്കാർ മെഡിക്കൽ കോളജിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. പ്രായപരിധി 18-36.
യോഗ്യതകൾ: പ്ലസ്ടു അല്ലെങ്കിൽ വി.എച്ച്.എസ്.ഇ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം, കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ ഡിപ്ലോമ, മെഡിക്കൽ എഡ്യുക്കേഷൻ സർവീസസ്/ഹെൽത്ത് സർവീസസ്/ഇൻഷുറൻസ് മെഡിക്കൽ സർവീസസ് അല്ലെങ്കിൽ ഏതെങ്കിലും കേന്ദ്ര/സംസ്ഥാന ആരോഗ്യ സ്ഥാപനത്തിനു കീഴിലെ ആശുപത്രികളിൽ ഇ.സി.ജി/ ടി.എം.ടി ടെക്നീഷ്യൻ ആയി മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
മേൽപറഞ്ഞ യോഗ്യതയുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 28ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2528855, 2528055.

• മയ്യനാട് പഞ്ചായത്തില്‍ 19-ാം വാര്‍ഡ് ആലുംമൂട്ടിലും തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ 8-ാം വാര്‍ഡ് കണ്ണനല്ലൂര്‍ ടൗണിലും ആരംഭിക്കുന്ന അങ്കണവാടി à´•à´‚ ക്രഷില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ അതത് വാര്‍ഡിലെ സ്ഥിരതാമസക്കാരായ വനിതകളായിരിക്കണം.   à´ªàµà´°à´¾à´¯à´ªà´°à´¿à´§à´¿- 35 വയസ്.  യോഗ്യത: വര്‍ക്കര്‍- പ്ലസ് ടു, ഹെല്‍പ്പര്‍- എസ്എസ്എല്‍സി. രേഖകള്‍ സഹിതം സി.à´¡à´¿.പി.à´’,  ഐ.സി.à´¡à´¿.എസ് ഓഫീസ്,   à´¬àµà´²àµ‹à´•്ക് ഓഫീസ് കോമ്പൗണ്ട്, മുഖത്തല, പി.à´’. കൊല്ലം, പിന്‍-691577   à´µà´¿à´²à´¾à´¸à´¤àµà´¤à´¿à´²àµâ€   à´®à´¾à´°àµâ€à´šàµà´šàµ 25 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-9447341593.

• രാമവര്‍മ്മപുരം ഗവ. ആശാഭവനിലെ താമസക്കാരെ ആശാഭവനില്‍ താമസിച്ച് പരിചരിക്കുന്നതിന് ജെപിഎച്ച്എന്‍, മള്‍ട്ടിടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ എന്നീ തസ്തികകളിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. മള്‍ട്ടിടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 8-ാം ക്ലാസ്സ് പാസ്സായവരും 50 വയസ് കവിയാത്ത സ്ത്രീകളുമായിരിക്കണം. ജെപിഎച്ച്എന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ് ടു, എഎന്‍എം, കേരള നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, 2 വര്‍ഷം പ്രവര്‍ത്തി പരിചയവും 20 - 45 പ്രായപരിധിയില്‍ ഉള്ളവരുമായ വനിതകളായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷയും ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 20 ന് രാവിലെ 11 ന് രാമവര്‍മ്മപുരം ആശാഭവനില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരണം. ഫോണ്‍: 0487 2328818.

• നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴിലുള്ള ജില്ലാ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റിയിലേക്ക് ഡാറ്റ മാനേജര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ബി.ടെക് /ബി.ഇ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് / ഐടി / ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ എം.സി.എ./എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്, എം.എസ്.സി ബയോ സ്റ്റാറ്റിസ്റ്റിക്‌സ്, എം.എസ് സി. ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് അല്ലെങ്കില്‍ പബ്ലിക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദം എന്നിവയും മൈക്രോ സോഫ്റ്റ് ഓഫീസ് ടൂള്‍സില്‍ പ്രാവീണ്യവുമാണ് യോഗ്യത.

• ഡാറ്റ മാനേജ്മെന്റ് / ഡാറ്റ അനാലിസിസ് പ്ലാറ്റ്‌ഫോമുകളിലുള്ള സര്‍ട്ടിഫിക്കേഷനും ആരോഗ്യ, സാമൂഹിക മേഖലകളിലുള്ള പ്രവൃത്തി പരിചയവും അഭികാമ്യം. 40,000 രൂപ ശമ്പളം. പ്രായപരിധി 2025 ഫെബ്രുവരി 28 ന് 40 വയസ്സോ അതില്‍ താഴെയോ ആയിരിക്കണം.  
ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റയും, ജനന തിയ്യതി, രജിസ്ട്രേഷന്‍, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം മാര്‍ച്ച് 21 ന് വൈകീട്ട് അഞ്ചിനകം തൃശൂര്‍ ഡി.പി.എം.എസ്.യു ഓഫീസില്‍ നേരിട്ടോ അല്ലെങ്കില്‍ ഡി.പി.എം.എസ്.യു ഓഫീസ്, ആരോഗ്യ കേരളം, തൃശൂര്‍ എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. മുമ്പ് അപേക്ഷിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ തിയ്യതികള്‍ പിന്നീട് അറിയിക്കും. ഫോണ്‍: 0487 2325824, വെബ്‌സൈറ്റ്: www.arogyakeralam.gov.in


Share