പ്രയുക്തി: ആയിരത്തിലധികം അവസരങ്ങളുമായി ജോബ് ഫെയർ

പ്രയുക്തി: ആയിരത്തിലധികം അവസരങ്ങളുമായി ജോബ് ഫെയർ

പ്രയുക്തി: ആയിരത്തിലധികം അവസരങ്ങളുമായി ജോബ് ഫെയർ

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് സെൻ്ററിലെ എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും ചേര്‍ത്തല à´—à´µ. പോളിടെക്‌നിക് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രയുക്തി മിനി ജോബ്‌ഫെയര്‍ മാര്‍ച്ച് 15 ന് ചേര്‍ത്തല à´—à´µ. പോളിടെക്‌നികിൽ നടക്കും. 20ഓളം സ്വകാര്യസ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ 1000 ല്‍ à´…à´§à´¿à´•à´‚ ഒഴിവുകള്‍ ഉണ്ട്. പ്രവൃത്തിപരിചയമുളളവർക്കും  ഇല്ലാത്തവർക്കും  പങ്കെടുക്കാം. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിപ്ലോമ, ഐ.à´Ÿà´¿.ഐ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍ വിദ്യാഭ്യാസ യോഗ്യതയുളള 18-40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. മേളയില്‍ പങ്കെടുക്കുന്നവര്‍  എന്‍സിഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. https://shorturl.at/uI0i7 എന്നതാണ് രജിസ്റ്റര്‍ ചെയ്യുവാനുള്ള ലിങ്ക്. പങ്കെടുക്കുന്നവര്‍ അഞ്ച് സെറ്റ് ബയോഡേറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി അന്നേ ദിവസം 8.30 ന് ചേര്‍ത്തല à´—à´µ. പോളിടെക്‌നികില്‍ ഹാജരാകണം.

ഫോണ്‍: 0477-2230624, 8304057735.



Share