എൺപതിൽ അധികം ഒഴിവുകളുമായി തൊഴിൽ അഭിമുഖം

എൺപതിൽ അധികം ഒഴിവുകളുമായി തൊഴിൽ അഭിമുഖം

എൺപതിൽ അധികം ഒഴിവുകളുമായി തൊഴിൽ അഭിമുഖം


ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ സ്വകാര്യ സ്ഥാപനത്തിലേക്ക്  നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് അഞ്ചിന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. എറണാകുളം ജില്ലയിലെ  പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ 80ല്‍ à´…à´§à´¿à´•à´‚ അപ്രന്റിസ് ട്രെയിനി ഒഴിവുകളിലേക്കാണ് നിയമനം. എസ്.എസ്. എല്‍.സി, പ്ലസ് ടു, ബിരുദം, ഐ.റ്റി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവരും എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവരും അല്ലാത്തവരുമായ 18 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടാകും. ഫോണ്‍: 0477-2230624, 8304057735.




Share