വിവിധ തസ്തികകളിൽ നിയമനം

വിവിധ തസ്തികകളിൽ നിയമനം

വിവിധ തസ്തികകളിൽ നിയമനം

തിരുവനന്തപുരം  ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ജനുവരി 24 ന് രാവിലെ 10ന് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും.  യൂണിറ്റ് മാനേജർ, സെയിൽസ് ഓഫീസർ, ജി.എസ്.à´Ÿà´¿ എന്നീ തസ്തികകളിൽ ഡിഗ്രിയും ഫിനാൻഷ്യൽ കൺസൾട്ടന്റ്, യൂണിറ്റ് മാനേജർ ട്രെയിനി, ലൈഫ് മിത്ര തസ്തികകളിൽ എസ്.എസ്.എൽ.സിയും കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, ബ്രാഞ്ച് മാനേജർ, ടെറിട്ടറി മാനേജർ, ബിസിനസ് ഡെവലപ്മെന്റ് തസ്തികകളിൽ പത്താംക്ലാസോ അതിനു മുകളിലോ, സെയിൽ ഓഫീസർ തസ്തികയിൽ പ്ലസ്ടുവുമാണ് യോഗ്യത. പ്രവൃത്തിപരിചയമുഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർഥികൾ  ഓഫീസുമായി ബന്ധപ്പെട്ട്  മുൻകൂട്ടി രജിസ്‌ട്രേഷൻ ഉറപ്പാക്കണം. വിശദവിവരങ്ങൾക്ക്:- 0471-2992609, 8921916220.


Share